മഞ്ഞിൻ മുത്തെടുത്ത് (F)
മഞ്ഞിൻ മുത്തെടുത്ത് കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം....
തങ്കത്തോടയിട്ട് തിങ്കൾ പൊട്ട് തൊട്ട് നിന്നുവോ മുളം കാടോരം....
രാത്രിയിൽ പൊതിഞ്ഞ പൊന്നിനായ് വാർമുടിച്ചുരുൾ മെടഞ്ഞിടാൻ....
മെല്ലെ മെല്ലെ ഞാൻ ഉമ്മ വയ്ക്കവേ മെയ്യുലഞ്ഞുവോ താഴമ്പൂവേ........
മഞ്ഞിൻ മുത്തെടുത്ത് കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം...
മാനത്തെ മണപ്പുറത്ത് തൂ വെണ്ണിലാവ് രാമച്ചക്കുട നിവർത്തീ....
നിൻ കണ്ണിൽ കൊളുത്തിവയ്ക്കാൻ വെൺതാരകം വെള്ളോട്ടിൻ വിളിക്കൊരുയ്ക്കീ.....
ഞാവൽ പൂമരങ്ങൾ മാറിൽ നാണം പൊതിഞ്ഞൊരുയ്ക്കീ
കാണാത്തേൻ മൊഴികൾ കാറ്റിൽ ഈണം മൊഴിഞ്ഞുണർത്തീ....
ആതിരക്കുന്നിലെ സന്ധ്യയല്ലേ....
വാരിളം ചുണ്ടിലെ ചോപ്പ് തന്നൂ....
കോടിപ്പാവും പീലിപ്പൂവും വാങ്ങാൻ നീ- വരില്ലേ..ഹായ്..ഹായ്......
മഞ്ഞിൻ മുത്തെടുത്ത് കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം......
നേരത്തൊരുങ്ങിടും ഞാൻ കേട്ടതില്ലാ നീ പാടും വസന്തരാഗം....
രാവേറെ കഴിഞ്ഞതല്ലേ എൻ നെഞ്ചിലെ -രാപ്പാടിയുറങ്ങീലേ....
മേലേപ്പൂവരമ്പിൽ ആരോ മാമ്പൂവള കിലുയ്ക്കീ.....
ഏതോ രാക്കടമ്പിൻ കൊമ്പിൽ മാനം മഴ കുടഞ്ഞൂ...
ചാമരം വീശുവാൻ വന്ന കാറ്റേ...എന്റെയീ മുത്തിനെ മുത്തിടല്ലേ.....
മാരിക്കാറിൻ തേരിൽ പോകാൻ എന്തേ നീ വരില്ലേ ഹായ്... ഹായ്.....(പല്ലവി )
മഞ്ഞിൻ മുത്തെടുത്ത് കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം.....