അമ്മേ നിളേ

അമ്മേ നിളേ നിനക്കെന്ത് പറ്റി മനസ്സിന്റെ ജാലകകാഴ്ചകൾ വറ്റി കണ്ണ് നീർ വറ്റി പൊള്ളുന്ന നെറ്റിമേൽ കാലം തുടിച്ചതാ ചന്ദനപ്പൊട്ടിന്റെ ഈർപ്പവും വറ്റി ഓർക്കുന്നൂ ഞാൻ നിന്റെ നവയൗവ്വനം പൂത്ത പാരിജാതം പോലെ ഋതുശോഭയാർന്നതും പാലിൽ കുടഞ്ഞിട്ട തങ്കഭസ്മം പോലെ പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും കളിവിളക്കിന്റെ പൊൻ നാളത്തിന്നരികത്ത് ശലഭജന്മം പോലെ ആടിത്തിമിർത്തതും രാത്രികാലങ്ങളിൽ ചാറും നിലാവിന്റെ നീരവ ശ്രുതിയേറ്റ് പാടിത്തുടിച്ചതും ഓർമ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും തുടിമുഴക്കും തുലാവർഷപ്പകർച്ചയും കയ്യിലൊരു മിന്നലിടിവാളുമായ് അലറി നീ കുരുതിയ്ക്ക് മഞ്ഞളും നൂറും കലക്കി നീ തടമറ്റ വിടവങ്ങൾ കടപുഴകി വീഴവേ സംസാരരുദ്രയായെങ്ങോ കുതിച്ചു നീ വേനൽക്കാറ്റ് പാളുന്ന പന്തം പോൽ ഉടയാടയ്‌ക്ക് തീ പിടിച്ച പോലെരിയുന്നൂ പകൽ അന്തിമങ്ങുന്നൂ ദൂരെ ചെങ്കനലാകുന്നൂ സൂര്യൻ എന്തിനെന്നമ്മേ നീ നിൻ അന്ധമാം മിഴി നീട്ടി- പൂട്ടി വായിയ്ക്കുന്നൂ ഗാഢ ശോകരാമായണം വരാതിരിയ്ക്കില്ല നിൻ മകൻ രഘുരാമൻ (2) പതിനാല് സംവത്സരം വെന്ത് വനവാസം കഴിയാറായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amme nile

Additional Info

Year: 
2000

അനുബന്ധവർത്തമാനം