അരണിയിൽ നിന്നും ജ്വാല കണക്കെ

 

ധ്യാനം ധേയം നരസിംഹം ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം പൂര്‍ണ്ണം ബ്രഹ്മം നരസിംഹം

ത്വമേവസര്‍വ്വം നരസിംഹം

 

അരണിയിൽ നിന്നും ജ്വാല കണക്കെ
ജലധിയിൽ നിന്നും മുങ്ങിപ്പൊങ്ങുന്നേ
ഓം ..ഓം..ഓം..
ഘനതിമിരിരങ്ങൾ ചിന്നിച്ചിതറും
ഭ്രമണ പഥത്തിൽ കത്തിപ്പടരുന്നേ
ഓം..ഓം..ഓം..
ദിക്കുകൾ ഞെട്ടുന്നേ ദിനകരനുരുകുന്നേ
ജടമുടിയാട്ടി രുധിരം നീട്ടി അടിമുടിയുണരുന്നേ (അരണി..)

കനലായ് നെഞ്ചിൽ കത്തും കരിനീല ദുഃഖങ്ങൾ
അലിവാർന്ന ചുണ്ടിൽ പൂക്കും ജപയോഗമന്ത്രങ്ങൾ
ക്രോധമോടെയുദിച്ചു വരുന്നുണ്ടേ ഹരിണ്യാ
ചോരചിന്തിചങ്കു പിളർക്കാനായ്
അവതാരമിതു താൻ നിയോഗം
സംഹാരമാടുന്ന നരസിംഹമായ്  (അരണി..)

ജപമാർന്ന പുണ്യം നേരും പുരുഷാർത്ഥസാരം നീ
അസുരാധമന്മാർക്കെതിരെ ഉയരുന്ന വാൾമുനയും
തൂണിലുണ്ട് തുരുമ്പിൽ നീയുണ്ട് മഹേശാ
മണ്ണിലുണ്ട് മനസ്സിൽ നീയുണ്ട്
കരവേഗമറിയുന്നു കാറ്റിൽ അലറുന്ന കറ്റലിന്റെ ജലഭേരിയിൽ (അരണി...)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Narasimham

Additional Info

അനുബന്ധവർത്തമാനം