പൊന്നമ്മ ബാബു

Ponnamma Babu

മലയാള ചലച്ചിത്ര നടി. 1964 ജനുവരിയിൽ കോട്ടയം ജിലയിലെ ഭരണങ്ങാനത്ത് മത്തായിയുടെയും അച്ചാമ്മയുടെയും മകളായി ജനിച്ചു. ഈരാറ്റുപേട്ട സെന്റ് ജോർജ്ജ് ഹൈസ്കൂളിലായിരുന്നു  പൊന്നമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ പൂഞ്ഞാർ, നൃത്തഭവൻ ബാലസംഘത്തിൽ ചേർന്ന അവർ പിന്നീട് ഏറ്റുമാനൂർ സുരഭില നാടക ട്രൂപ്പിലെ അംഗമായി. സുരഭില നാടക ട്രൂപ്പിന്റെ ഉടമയായ ബാബുവുമായി പ്രണയത്തിലാവുകയും അവർ പിന്നീട് വിവാഹിതരാവുകയും ചെയ്തു.

1993-ൽ സൗഭാഗ്യം എന്ന സിനിമയിലാണ് പൊന്നമ്മ ബാബു ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. സപ്പോർട്ടിംഗ് റോളുകളോ കോമഡി റോളുകളോ ആയിരുന്നു പൊന്നമ്മ അഭിനയിച്ചവയെല്ലാം. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും, കോമഡി ഷോകളിലും പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.

പൊന്നമ്മ - ബാബു ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. ദീപ്തി, പിങ്കി. പിങ്കി അഭിനേത്രിയാണ്.