സ്വാതി മോഹൻ

Swathi Mohan

പലക്കാട് ജില്ലയിലെ ഷൊർണ്ണൂരിൽ സ്വദേശിയാണ്  സ്വാതി മോഹൻ. സ്വാതി തിയ്യേറ്റേഴ്സ് എന്ന നാടക സമിതിയിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ നാടകരംഗത്തേയ്ക്കെത്തുന്നത്. മോഹന്റെ എട്ടൻ ബാലൻ ഷൊർണ്ണൂർ എഴുതിയ നാടകങ്ങളിലൂടെയാണ് മോഹൻ അഭിനയം തുടങ്ങിയത്.

പ്രദീപ് ചൊക്ളി സംവിധാനം ചെയ്ത ഇംഗ്ലീഷ് മീഡിയം എന്ന സിനിമയിലൂടെയാണ് സ്വാതി മോഹൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഇംഗ്ലീഷ് മീഡിയത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന സേതു മണ്ണാർക്കാട് വഴിയാണ് മോഹൻ സത്യൻ അന്തിക്കാട് സിനിമകളിലേയ്ക്കെത്തുന്നത്. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. തുടർന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസ്സിനക്കരെ എന്നിവയുൾപ്പെടെ കുറച്ചു സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

കമൽ, ടിവി ചന്ദ്രൻ, പ്രിയനന്ദൻ എന്നിവരുടെ സിനിമകളിലും സ്വാതി മോഹൻ അഭിനയിച്കിട്ടുണ്ട്. മോഹൻ അഭിനയിച്ച സിനിമകൾക്കെല്ലാം ശബ്ദം പകർന്നതും അദ്ദേഹം തന്നെയായിരുന്നു.  കെ ടി മുഹമ്മദിന്റെ സൂത്രധാരൻ പുനരവതരിപ്പിച്ചപ്പോൾ മുഖ്യവേഷം ചെയ്തത് സ്വാതി മോഹനായിരുന്നു. ചില ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സ്വാതി മോഹന്റെ ഭാര്യ കനകമ്മ. മക്കൾ മേഘ മോഹൻ, മിഥുൻ മോഹൻ.

 

സ്വാതി മോഹൻ അഭിനയിച്ച ഷോർട്ട് ഫിലിം - Youtube