കെ വേണുഗോപാൽ
മാധവൻ നായരുടേയും പത്മാവതി അമ്മയുടേയും മകനായി തൃശ്ശൂർ ജില്ലയിൽ ജനിച്ചു. പൂങ്കുന്നം ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ വേണുഗോപാൽ മലയാള പഠന കേന്ദ്രത്തിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി. തുടർന്ന് കുറച്ചുകാലം തൃശ്ശൂർ കറന്റ് ബുക്ക്സിൽ ജോലിചെയ്തു. അക്കാലത്ത് വേണുഗോപാൽ സിനിമയെ കുറിച്ചും ചെറുകഥകളെ കുറിച്ചും ആനുകാലികങ്ങളിൽ എഴുതുകയും. ആകാശവാണിയിൽ സാഹിത്യ ലോകത്തിലും, യുവവാണിയിലും സിനിമയും സാഹിത്യവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. കറൻറ് ബുക്സിൽ സ്ഥിരമായി സന്ദർശിച്ചിരുന്ന,അടുത്ത പരിചയമുണ്ടായിരുന്ന സംവിധായകൻ സത്യൻ അന്തിക്കാടാണ് വേണുഗോപാലിനെ അസിസ്റ്റന്റ് ഡയറക്റ്ററായി സിനിമയിലേക്ക് ക്ഷണിക്കുന്നത്.
2000 -ത്തിൽ റിലീസ് ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ സത്യൻ അന്തിക്കാടിന്റെ സംവിധാന സഹായിയായിട്ടാണ് വേണുഗോപാൽ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഭാഗ്യദേവത വരെയുള്ള എല്ലാ സത്യൻ അന്തിക്കാട് ചിത്രങ്ങളിലും അസിസ്റ്റ്ന്റ് ഡയറക്റ്ററായി പ്രവർത്തിച്ചു. സിനിമാ സംബന്ധിയായ രണ്ട് പുസ്തകങ്ങൾ കെ വേണൂഗോപാൽ എഴുതിയിട്ടുണ്ട്. മൺമറഞ്ഞുപ്പോയ ചലച്ചിത്ര പ്രതിഭകളെ കുറിച്ചുള്ള ഓർമകളാണ് ആദ്യ പുസ്തകം.'ഓർമകൾ മരിക്കുമോ ' 2018 -ൽ എം ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു. വേണുഗോപാൽ രചിച്ച രണ്ടാമത്തെ പുസ്തകം "സൂര്യകാന്തിപ്പൂക്കൾ '
സിനിമയിലെയും സാഹിത്യത്തിലെയും മൺമറഞ്ഞവരെ പറ്റിയുള്ള ഓർമകളാണ് ഇതിലും. എം.കെ.അർജുനൻ, പി.ഭാസ്കരൻ മാസ്റ്റർ, വാണി ജയറാം, പൂവച്ചൽ ഖാദർ ,ബ്രഹ്മാനന്ദൻ എന്നീ മൺമറഞ്ഞുപോയ സംഗീത പ്രതിഭകളെ കുറിച്ചുള്ള ഓർമകളുടെ പുസ്തകം 'പാട്ടും, ജീവിതവും' ആണ് ഇപ്പോൾ വേണുഗോപാൽ എഴുതിക്കൊണ്ടിരിക്കുന്നത്.
വേണുഗോപാലിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
വിലാസം - കൃഷ്ണ നിവാസ് ,ഗ്രാൻ്റ് റോഡ്, അരിമ്പൂർ പി.ഒ.,
തൃശൂർ - 680620