ഫെയ്സ് 2 ഫെയ്സ്
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും യുവ വ്യവസായിയുമായ തോമസ് പുഞ്ചക്കാടന്റെ അതി ദാരുണമായ കൊലപാതകവും അതിനെത്തുടർന്നുള്ള അന്വേഷണവും. ആ കൊലപാതകത്തെക്കുറിച്ച് സസ്പെൻഷനിലായ സർക്കിൾ ഇൻസ്പെക്ടർ ബാലചന്ദ്രനും (മമ്മൂട്ടി) തന്റെ രീതിയിൽ സ്വകാര്യ അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കുന്നു.
Actors & Characters
Actors | Character |
---|---|
ബാലചന്ദ്രൻ | |
എസ് പി രാംദാസ് | |
സി ഐ ലത്തീഫ് | |
വർഗ്ഗീസ് പുഞ്ചക്കാടൻ | |
ജോർജ്ജ് പുഞ്ചക്കാടൻ | |
ആലിക്കോയ | |
അൻവർ (ചാനൽ റിപ്പോർട്ടർ) | |
ഡോ. ചന്ദ്രബാബു (സർജൻ) | |
ഡോ. ഉമ | |
സണ്ണിച്ചൻ (ബാർ ഉടമ) | |
ജയശ്രീ (ബാലചന്ദ്രന്റെ ഭാര്യ) | |
മമ്മൂട്ടിയുടെ മകൻ | |
Main Crew
കഥ സംഗ്രഹം
സി ഐ ബാലചന്ദ്രൻ ഉദ്യോഗത്തിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാവരോടും പെട്ടെന്ന് ദ്വേഷ്യപ്പെടുന്ന ബാലചന്ദ്രനു സർവ്വീസിൽ ചൂടൻ ബാലൻ എന്ന വട്ടപ്പേരുമുണ്ട്. ദീർഘകാലം സസ്പെൻഷനിലായപ്പോൾ ബാലചന്ദ്രൻ റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങി സമ്പന്നന്നായി. വേദനിക്കുന്നൊരു ഭൂതകാലം ബാലചന്ദ്രനുണ്ട്. കൈക്കൂലി വാങ്ങാതെയും ആർക്കും അടിയറവും പറയാതെയും സർവ്വീസിൽ ഇരുന്ന കാലത്ത് സാമ്പത്തികമായി നല്ല നിലയിലല്ലായിരുന്നു. അതേ സമയം അമിത മദ്യപാനിയും. ഭാര്യ വേർപിരിഞ്ഞശേഷം ബാലചന്ദ്രൻ ഒറ്റക്കാണ്.
നഗരത്തിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും യുവ വ്യവസായിയുമായ തോമസ് പുഞ്ചക്കാടന്റെ അതി ദാരുണമായ കൊലപാതകം നടക്കുന്നു. ഒരു ചാനൽ റിപ്പോർട്ടറായ അൻ വർ (വിനീത് കുമാർ) ആണ് ബാലചന്ദ്രനെ ഈ വിവരം വിളിച്ച് പറയുന്നത്. ബീച്ചിനോട് ചേർന്ന് ആ യുവവ്യവസായിയെ കുരിശിൽ തറച്ച് കൊന്ന രീതിയിലായിരുന്നു കാണപ്പെട്ടത്. മുൻ മന്ത്രിയായ വർഗ്ഗീസ് പുഞ്ചക്കാടന്റെ മകനാണ് കൊല്ലപ്പെട്ടത് എന്നതുകൊണ്ട് ഉന്നത തല അന്വേഷണം വരുന്നു. കേസ് അന്വേഷിക്കാനുള്ള ഉത്തരവാദിത്വം എസ് പി രാമദാസി(സിദ്ദിക്)നായിരുന്നു. പുതിയ സി ഐ ലത്തീഫ് (കലാഭവൻ മണി) അടക്കമുള്ള ഒരു സമർത്ഥമായ ടീമിനെ ഉണ്ടാക്കി എസ് പി കേസ് അന്വേഷിക്കുന്നു. രാമദാസിന്റെ പഴയ സുഹൃത്തും അനുജനെപ്പോലെ കരുതിയ ആളുമായിരുന്നു ബാലചന്ദ്രൻ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഈ കേസന്വേഷണവുമായി ബന്ധപെട്ടാണ് രാമദാസ് ബാലചന്ദ്രനെ അന്വേഷിക്കുന്നത്. ബാലചന്ദ്രൻ അപ്പോഴേക്കും വലിയ ബിസിനസ്സ് മാൻ ആയി മാറിക്കഴിഞ്ഞിരുന്നു.
ബാലചന്ദ്രനു ഒരു സസ് പെൻഷൻ കിട്ടിയത് പുഞ്ചക്കാടൻ ഫാമിലിയിലെ തോമസിനെ അറസ്റ്റ് ചെയ്തതുകൊണ്ടായിരുന്നു. എസ് പി രാമദാസ് തന്റെ കേസ് അന്വേഷണം തുടരുന്നു. അതിനിടയിൽ ഈ കേസിനോട് പ്രത്യേക താല്പര്യം തോന്നിയ ബാല ചന്ദ്രൻ തന്റെ സ്വകാര്യ താൽപ്പര്യാർത്ഥം ഈ കേസ് അന്വേഷിക്കാൻ പുറപ്പെടുന്നു.
തോമസിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സംശയം തോന്നിയ ബാലചന്ദ്രൻ ഡെഡ് ബോഡി റീ പോസ്റ്റ് മോർട്ടം നടത്താൻ എസ് പി യോട് ആവശ്യപ്പെടുന്നു. റീ പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ കിട്ടിയ തെളിവ് കേസിനെ ബലപ്പെടുത്തുന്നതായിരുന്നു. എസ് പി തന്റേ അന്വേഷണവുമായി പോകുമ്പോൾ ബാലചന്ദ്രൻ കൊലപാതകത്തിനോട് ബന്ധപ്പെട്ട പല ശക്തമായ തെളിവുകളും കണ്ടെടുക്കുകയായിരുന്നു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് നീങ്ങിയ ബാലചന്ദ്രനു കിട്ടിയത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളായിരുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റേഴ്സും പ്രധാന വിവരങ്ങളും കഥാസാരവും ചേർത്തു |