രോഹിത് മേനോൻ
1993 മാർച്ച് 1 ന് മാധവൻകുട്ടിയുടെയും മിനി മാധവൻകുട്ടിയുടെയും മകനായി പാലക്കാട് ജനിച്ചു. Seventh Day Adventist സ്ക്കൂളിലായിരുന്നു രോഹിത് മേനോന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം നെന്മാറ എൻ എസ് എസ് കോളേജിൽ നിന്നും ബി ബി എയും അമൃത കോളേജിൽ നിന്നും എം ബി എയും പൂർത്തിയാക്കി.
കലാഭവനിൽ പഠിയ്ക്കുമ്പോൾ 2005 ൽ സൂര്യടിവിയിൽ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ കൊച്ചുണ്ണിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു രോഹിത് അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ഒറ്റനാണയം എന്ന സിനിമയിൽ ബാലനടനായിക്കൊണ്ട് രോഹിത് സിനിമയിൽ അരങ്ങേറി. അതിനുശേഷം മമ്മൂട്ടി നായകനായ പ്രജാപതി യിൽ അഭിനയിച്ചു. പ്രജാപതിയിലെ അഭിനയത്തിന് രോഹിത്തിന് മികച്ച ബാലനടനുള്ള ഉജാല - ഏഷ്യാനെറ്റ് അവാർഡ് ലഭിച്ചു. തുടർന്ന് ഒരു ഇന്ത്യൻ പ്രണയകഥ, വെള്ളിമൂങ്ങ, പത്തേമാരി, അലിഭായ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.
ആയുർവേദ ഡോക്റ്ററായ ശ്വേത ലക്ഷ്മിയാണ് രോഹിത് മേനോന്റെ ഭാര്യ.