റോമ

Roma

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1984 ഓഗസ്റ്റിൽ തമിഴ് നാട്ടിലെ ട്രിച്ചിയിൽ ജനിച്ചു. അച്ഛൻ ഡൽഹി സ്വദേശിയും അമ്മ തമിഴുമാണ്. റോമ അസ്രാണി എന്നാണ് യഥാർത്ഥ പേര്. മോഡലിംഗിലൂടെയാണ് റോമ സിനിമയിലെത്തുന്നത്. 2005- ൽ തെലുങ്കു ചിത്രമായ  Mr. Errababu- വിലാണ് റോമ ആദ്യമായി അഭിനയിയ്ക്കുന്നത്. അതിനുശേഷം 2006- ൽ Kadhale En Kadhale എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. 2006-ലാണ് റോമ മലയാളത്തിലെത്തുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന സിനിമയിൽ പ്രധാന റോൾ ചെയ്തുകൊണ്ടായിരുന്നു റോമയുടെ മലയാള സിനിമയിലെ തുടക്കം. നോട്ട്ബുക്കിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് റോമയ്ക്ക് ലഭിച്ചു. 2007 - ൽ  ദിലീപിന്റെ നായികയായി ജൂലൈ 4 എന്ന സിനിമയിലും, പൃഥ്വിരാജിന്റെ നായികയായി ചോക്ലേറ്റ് എന്ന സിനിമയിലും അഭിനയിച്ചു. അതോടെ റോമ മലയാളികളുടെ പ്രിയ നടിയായി തീർന്നു. തുടർന്ന് മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, ട്രാഫിക്ക് എന്നിവയുൾപ്പെടെ ഇരുപത്തിഅഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2008- ൽ കന്നഡ ചിത്രമായ Aramane- യിൽ റോമ നായികയായി. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ റോമ അഭിനയിച്ചിട്ടുണ്ട്.