ശരൺ പുതുമന

Harishanth

നാടകകൃത്തും അദ്ധ്യാപകനുമായിരുന്ന കാളിദാസ് പുതുമനയുടെയും, ശാന്തിനിയുടെയും മകനായി പാലക്കാട് നല്ലേപ്പുള്ളിയിൽ ജനിച്ചു. ഹരിശാന്ത് എന്നായിരുന്നു യഥാർത്ഥ നാമം. 1991 -ൽ പത്താംക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്ത് അച്ഛൻ ചെയ്ത ഒരു ഷോർട്ട് ഫിലിമിലൂടെയാണ് ക്യാമറയ്ക്കുമുന്നിൽ എത്തുന്നത്. 1995 -ൽ മലയാളത്തിലെ ആദ്യ മെഗാസീരിയലായ വംശം -ത്തിൽ നായകനായി. ദൂരദർശനിൽ ആയിരുന്നു വംശം സംപ്രേക്ഷണം ചെയ്തത്. തുടർന്ന് അദ്ദേഹം സീരിയലുകളിൽ സജീവമായി. അഭിനയരംഗത്ത് എത്തി കുറച്ചുവർഷങ്ങൾക്ക് ശേഷം അദ്ദേഹം ശരൺ പുതുമന എന്ന പേര് സ്വീകരിച്ചു.

2001 -ൽ നയനം എന്ന സിനിമയിലൂടെയാണ് ശരൺ ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് വീരപുത്രൻപതിനെട്ടാം പടി എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1992 -ൽ നക്ഷത്രക്കൂടാരം എന്ന സിനിമയിലെ ഒരു നടന് ശബ്ദം കൊടുത്തു കൊണ്ടാണ് ശരൺ ഡബ്ബിംഗ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം പല അഭിനേതാക്കൾക്ക് ശബ്ദം പകർന്നു.

ശരണിന്റെ ഭാര്യ റാണി. മകൾ ഉപാസന.