റബേക്ക

Rebecca
Date of Birth: 
Sunday, 26 July, 1998
റബേക്ക സന്തോഷ്

1998 ജൂലൈ 26 ന് സന്തോഷിന്റെയും ജയയുടെയും മകളായി തൃശ്ശൂരിൽ ജനിച്ചു. തൃശ്ശൂർ CSHSS സ്ക്കൂളിലായിരുന്നു റബേക്കയുടെ  പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാംകുളം സെന്റ് തെരേസാസിൽ നിന്നും ബിസിനസ് സ്റ്റഡീസിൽ ബിരുദമെടുത്തു. ആറാംക്ലാസിൽ പഠിയ്ക്കുമ്പോളാണ് റബേക്ക സന്തോഷ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. കുഞ്ഞിക്കുനൻ എന്ന ടെലിവിഷൻ പരമ്പരയിലൂടെയായിരുന്നു തുടക്കം. അതിനുശേഷം ഒൻപതാംക്ലാസിൽ പഠിയ്ക്കുമ്പോൾ തിരുവമ്പാടി തമ്പാൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് സിനിമയിലും തുടക്കം കുറിച്ചു.

2017 -ൽ നീർമാതളം തുടർന്ന്  കസ്തൂരിമാൻ എന്നി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ട് റബേക്ക സീരിയൽ രംഗത്ത് സജീവമായി. കസ്തൂരിമാനിൽ റബേക്ക അവതരിപ്പിച്ച അഡ്വക്കെറ്റ് കാവ്യ എന്ന നായികാകഥാപാത്രം സീരിയൽ പ്രേക്ഷകരുടെ പ്രശംസ നേടുകയും റബേക്ക ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു. ടേക്ക് ഓഫ്, മിന്നാമിനുങ്ങ് എന്നിവയുൾപ്പടെ അഞ്ചോളം സിനിമകളിലും റബേക്ക അഭിനയിച്ചിട്ടുണ്ട്.

2021 -ൽ റബേക്ക വിവാഹിതയായി. സിനിമാസംവിധായകൻ ശ്രീജിത്ത് വിജയനെയാണ് വിവാഹം ചെയ്തത്.