916 (നയൻ വൺ സിക്സ്)
ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും മകളെ ജീവനു തുല്യം സ്നേഹിക്കുകയും മകളോട് സുഹൃത്തിനെപ്പോലെ പെരുമാറുകയും ചെയ്യുന്ന ഡോ.ഹരികൃഷ്ണൻ (അനൂപ് മേനോൻ) എന്ന സർക്കാർ ഡോക്ടറുടെ ആദർശപൂർണ്ണമായ ജീവിതവും, വൈകിയ വേളയിൽ അമ്മയുടെ സ്നേഹം തിരിച്ചറിയുന്ന മകൾ മീര(മാളവിക മേനോൻ)യെന്ന കൌമാരക്കാരിയുടെ ജീവിതവും.
Actors & Characters
Actors | Character |
---|---|
ഡോ. ഹരികൃഷ്ണൻ | |
പി പി പ്രശാന്ത് കുമാർ | |
ഡോ. രമേശൻ | |
സോളമൻ (ഹരികൃഷ്ണന്റെ സുഹൃത്ത്) | |
ചന്ദ്ര (ഡോ. രമേശന്റെ ഭാര്യ) | |
കാര്യസ്ഥൻ അയ്യപ്പൻ | |
പാർട്ടി യുവജന നേതാവ് | |
ശാരദ | |
കരുണൻ വൈദ്യൻ (ഹരികൃഷ്ണന്റെ അച്ഛൻ) | |
സൈമൺ പാറശ്ശേരി (നഴ്സസ് അസോ. നേതാവ്) | |
കാർ ഡ്രൈവർ പ്രേമൻ | |
മീര (ഡോ. ഹരികൃഷ്ണന്റെ മകൾ) | |
ലക്ഷ്മി | |
Main Crew
കഥ സംഗ്രഹം
“കഥപറയുമ്പോൾ” “മാണിക്യക്കല്ല്” എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ‘എം മോഹനൻ’ സംവിധാനം ചെയ്യുന്ന സിനിമ.
സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഹരികൃഷ്ണൻ എന്ന ആദർശവാനായ വ്യക്തി പ്ലസ്സ് ടു വിദ്യാർത്ഥിയായ മകൾ മീരക്ക് അച്ഛനെന്നതിലുപരി സുഹൃത്തു കൂടിയാണ്. മീരയുടെ കുഞ്ഞുനാളിൽ ഡോ. ഹരികൃഷ്ണൻ ഭാര്യയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയതാണ്. വേർപിരിഞ്ഞ ദിവസം ഭാര്യം മകളെ ഹരികൃഷ്ണനു കൈമാറി തന്റെ സുഖജീവിതത്തിനു വിദേശത്തേക്കു പോയി. ഓർമ്മയിൽ മാത്രമുള്ള അമ്മയെ മകൾ മീരക്ക് വെറുപ്പാണ്. മദ്ധ്യവയസ്സിലെത്തിയ ഡോ. ഹരികൃഷ്ണൻ മകൾ മീരക്ക് റോൾ മോഡലാണ്. അച്ഛന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഭക്ഷണകാര്യത്തിലും വ്യായാമത്തിലും മകൾ അതീവ ശ്രദ്ധാലുവാണ്. അച്ഛന്റെ ആദർശജീവിതം കൊണ്ടു മാത്രം മകൾ എന്നും അച്ഛനെ അനുസരിക്കുന്ന മകളാകുന്നു. അതുകൊണ്ട് മകൾക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുക്കാൻ അച്ഛനും അതുപയോഗിക്കാൻ മകൾക്കും താൽപ്പര്യമില്ല. ഹരികൃഷ്ണന്റെ അടുത്ത കൂട്ടുകാരനാണ് ഡോ. രമേജ്. മെറിറ്റിൽ പഠിച്ചു പാസ്സായി എം ബി ബി എസ് എടുത്ത രമേശിനു പക്ഷെ ഹരികൃഷ്ണന്റെപോലെ ആദർശജീവിതം നയിക്കാൻ പറ്റുന്നില്ല. പണത്തിനോടു ആർത്തിയുള്ള ഭാര്യ ഡോ. ചന്ദ്രയുടേ വാശിയാണ് കാരണം. രണ്ടു പെണ്മക്കളുള്ളതുകൊണ്ട് നല്ലകാലത്ത് നന്നായി ജോലിചെയ്ത് മാക്സിമം പണം ഉണ്ടാക്കണം എന്നതാണ് ചന്ദ്രയുടേ ലൈൻ. കുറച്ച് ആരോഗ്യപ്രശ്നങ്ങളുള്ള രമേശനു ഭക്ഷണക്രമവും വ്യായാമവും ഭാര്യ നിഷ്കർഷിക്കുന്നു.
സ്ക്കൂളിൽ മീരയുടേ കൂട്ടുകാരികൾ വളരെ സ്മാർട്ട് ആണ്. അവരോടൊപ്പം ആവശ്യമില്ലാത്ത കൂട്ടുകെട്ടിനു പോകാൻ മീര തയ്യാറല്ല. അച്ഛനു ഇഷ്ടപ്പെടില്ല എന്നതും കാരണമാണ്. കൂട്ടുകാരികൾ എന്നു ഇന്റർനെറ്റ് കഫേയിൽ പോയി ചാറ്റ് ചെയ്യാറുണ്ട്. അതിനു മീരയേയും വിളിക്കുന്നു. പക്ഷേ മീര ആദ്യം തയ്യാറാകുന്നില്ല. നിർബന്ധം സഹിക്കവയ്യാതായപ്പോൾ ഒരുദിവസം മീര അവർക്കൊപ്പം കഫേയിൽ പോകുന്നു. അവിടേനിന്ന് അച്ചനു ഫോൺ ചെയ്ത് താൻ മറ്റൊരിടത്താണെന്നു നുണ പറയുന്നു. ഇത് കേൾക്കുന്ന കഫേയിലെ മറ്റൊരു ചെറുപ്പക്കാരൻ അവരെ ഉപദേശിക്കാൻ ശ്രമിക്കുന്നു. ഒരു സത്യം മറയ്ക്കാൻ ഒരു നുണ പറഞ്ഞാൽ ആ നുണ സത്യമാക്കാൻ ഒരുപാട് നുണകൾ പിന്നേയും പറയേണ്ടിവരും എന്നും ഇത് പി പി പ്രശാന്ത് കുമാർ എന്നൊരാൾ പറഞ്ഞതാണെന്നും പറയുന്നു. പി പി പ്രശാന്ത് കുമാർ ആരാണെന്ന കുട്ടികളുടെ ചോദ്യത്തിനു അത് താൻ തന്നെയാണെന്ന് ചെറുപ്പക്കാരൻ (ആസിഫ് അലി) ചിരിയോടെ പറയുന്നു.
പി പി പ്രശാന്ത് കുമാറിന്റെ പെരുമാറ്റം മീരക്ക് ഇഷ്ടപ്പെടുന്നു. മറ്റു ചില ദിവസങ്ങളിലും പ്രശാന്ത് കുമാർ മീരയേയും കൂട്ടുകാരികളേയും കഫേയിൽ വെച്ച് കാണുന്നു. അപ്പോഴും അയാൾ ഇവരെ തമാശ കലർന്ന ഭാഷയിൽ ഉപദേശിക്കുന്നുണ്ട്. കൂട്ടുകാരികൾക്ക് അതിഷ്ടപ്പെടുന്നില്ലെങ്കിലും മീരക്ക് എന്തോ ഒരു താല്പര്യം അയാളോട് ഉണ്ടാവുന്നു. മറ്റൊരു ദിവസം ഒരു റെസ്റ്റോറന്റിൽ വെച്ച് മീരയും കൂട്ടുകാരികളും പ്രശാന്ത് കുമാറിനെ കാണുന്നു. ഒരുമിച്ച് ഐസ് ക്രീം കഴിച്ച അവർ അടുത്ത പരിചയക്കാരാവുന്നു. മീരയുടേ മൊബെൽ നമ്പർ തന്ത്രത്തിൽ കൈവശപ്പെടുത്താൻ പ്രശാന്ത്കുമാർ ശ്രമിച്ചെങ്കിലും തനിക്ക് മൊബൈൽ ഇല്ലാത്തതുകൊണ്ട് കൂട്ടുകാരിയുടെ നമ്പർ മീര പറയുന്നു. ഒരു ദിവസം പ്രശാന്ത് കുമാർ കൂട്ടുകാരിയുടെ മൊബൈലിലേക്ക് വിളിച്ച് മീരയെക്കുറിച്ച് അന്വേഷിക്കുന്നു. മീരയ്ക്ക് കൌതുകവും ഇഷ്ടവും തോന്നുന്നു. വേണമെങ്കിൽ പ്രശാന്തിനു മീരയുടെ വീട്ടിലെ ലാന്റ് ഫോൺ നമ്പർ കൊടുക്കാമെന്നു പറയുന്നു. പ്രശാന്ത് കുമാറിനെക്കുറിച്ച് മീര തന്റെ ഡയറിയിൽ എഴുതുന്നു.
പ്രശാന്ത് കുമാറിനെ പരിചയപ്പെട്ടതുമുതൽ മീരയിൽ മാറ്റം ഉണ്ടാകുന്നു. ഒറ്റക്കിരിക്കാനും ചിന്തിക്കാനും അച്ഛനിൽ നിന്ന് ഒഴിഞ്ഞുമാറാനുമൊക്കെ അവൾ തുടങ്ങുന്നു. ഒരുദിവസം രാത്രിയിൽ ലാന്റ്ഫോണിൽ ഒരു കാൾ വരുന്നു. അത് അറ്റന്റ് ചെയ്ത മീരയിൽ ഒരു ഭാവമാറ്റം ഉണ്ടാകുന്നു. ഫോണിൽ ആരാണെന്ന അച്ഛന്റെ ചോദ്യത്തിനു അവൾ റോങ്ങ് നമ്പറാണെന്ന് നുണ പറയുന്നു. മീരയുടേ ഈ മാറ്റം ഹരികൃഷ്ണൻ ശ്രദ്ധിക്കാൻ തുടങ്ങുന്നു. മറ്റൊരുദിവസം പകലിൽ സ്ക്കൂൾ സമയത്ത് മീരയെ ഒരു ഷോപ്പിങ്ങ് മാളിന്റെ മുന്നിൽ ഹരികൃഷ്ണൻ കാണുന്നു. അത്ഭുതപ്പെട്ട ഹരികൃഷ്ണൻ അവളറിയാതെ പിന്തുടരുന്നു. മാളിൽ വെച്ച് മീര പ്രശാന്ത് കുമാറുമായി സംസാരിക്കുന്നതും അടുപ്പത്തിൽ ഇടപെടുന്നതും ഹരികൃഷ്ണൻ കാണുന്നു. അത് അയാളെ അസ്വസ്ഥനാക്കുന്നു. മകളിൽ വന്ന ഭാവമാറ്റവും ഈ ചെറുപ്പക്കാരനുമായുള്ള അടുപ്പവും ഹരികൃഷ്ണനെ അസ്വസ്ഥനാക്കുന്നു. ഈ കാര്യം അയാൾ ഡോ. രമേശൂം ഭാര്യയുമായി സംസാരിക്കുന്നു. അന്ന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഹരികൃഷ്ണൻ മീരയുടേ മുറിയ്ക്കു മുൻപിലെത്തിയപ്പോൾ അവൾ ആരോടോ സംസാരിക്കുന്നതായി കേൾക്കുന്നു. ആരാണെന്നറിയാനുള്ള ആഗ്രഹവും ദ്വേഷ്യവും കൊണ്ട് മീരയുടേ മുറിക്കകത്തേക്ക് കടന്ന ഹരികൃഷ്ണൻ കണ്ടത് മകൾ മീര മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുന്നതാണ്. സകല നിയന്ത്രണവും നഷ്ടപ്പെട്ട ഹരികൃഷ്ണൻ മീരയുടേ കവിളത്ത് ആഞ്ഞടിക്കുന്നു ഒപ്പം ആ മൊബൈൽ വാങ്ങി തറയിൽ എറിഞ്ഞ് നശിപ്പിക്കുന്നു.
പിറ്റേ ദിവസം നേരം വെളുത്തത് അപ്രതീക്ഷിതമായൊരു വാർത്തയുമായാണ്. മീരയെ കാണാനില്ല. ഹരികൃഷ്ണനും കാര്യസ്ഥൻ അയ്യപ്പനും (നന്ദു ലാൽ) വീടും പരിസരവും മുഴുവൻ തിരഞ്ഞെങ്കിലും മീരയെ കണ്ടെത്താനായില്ല.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റേഴ്സും പ്ലോട്ട് & സിനോപ്സിസ്, പരമാവധി വിവരങ്ങൾ ചേർത്തു |