നാട്ടുമാവിലൊരു മൈന
നാട്ടുമാവിലൊരു മൈന
കൂട്ടു പോരുമോ മൈന
എന്‍ കിനാവിലെ കൂട്ടിനുള്ളിലെ മായാ മൈന
നീ എന്‍ മൈന
(നാട്ടുമാവിലൊരു )
ആഹാ.. കുന്നിറങ്ങിക്കളിക്കണ കുഞ്ഞുമഴക്കാറിന്നൊപ്പം
മുട്ടി മുട്ടി ഉരുമ്മണ പൂങ്കാറ്റു്
കുന്നിമണിക്കണ്ണില്‍ നോക്കി ചന്ദനപ്പൊന്‍തൂവല്‍ ചിക്കി
ആരും കാണാതോരം ചാരി പോരാമോ
ഇല്ലിക്കുഴലില്‍ തുള്ളിത്തേനില്ലേ
കന്നിപ്പാടത്തെ വെള്ളിച്ചേലില്ലേ
മാവുണ്ടു് മാമ്പൂവുണ്ടു്
തേനുണ്ണാന്‍ കൊതിയുണ്ടു്
എന്നാലും വന്നിട്ടില്ല മുണ്ടാട്ടം
(നാട്ടുമാവിലൊരു )
ആഹാ.. അക്കം പക്കം പറക്കുമ്പം
ചിക്കിച്ചിക്കി നടക്കുമ്പം
തക്കം നോക്കി പതുങ്ങും മാഞ്ചോട്ടില്‍
വെള്ളിവല വിരിച്ചിട്ടും
വള്ളിച്ചൂരല്‍ കൊരുത്തിട്ടും
മേലേ മേലേ പാറിപ്പാറി പോയാലോ
പീലിക്കാടുണ്ടേ ഓലക്കൂടുണ്ടേ
ചെല്ലക്കിളി നീയേ മെല്ലെ പോരില്ലേ
മഞ്ഞുണ്ടു് കുളിരുണ്ടു് മണ്‍കൂടിലിടമുണ്ടു്
എന്നാലും വന്നിട്ടില്ല പുന്നാരം
(നാട്ടുമാവിലൊരു )