കേള്‍ക്കാന്‍ കൊതിക്കുന്ന
കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ട്...
കേട്ടാല്‍ മറക്കാത്ത പാട്ട്...
ആരോമലാള്‍ക്കുള്ള പാട്ട്...
ആര്‍ദ്രമീ താരാട്ടു പാട്ട്...
കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ട്...
കേട്ടാല്‍ മറക്കാത്ത പാട്ട്...
ആലോലമാലോലമാടുന്ന തൊട്ടിലില്‍
കാറ്റുമ്മ വയ്‌ക്കുന്ന കാലം...
അമ്മക്കിളിച്ചൂട് തേടുന്ന നാളിലോ
കൂട്ടായ് വന്നോരു പാട്ട്...
അറിയാതെ നീ മഴ ചൂടവേ...
അരികിലൊരു താലോലമായ് ഞാന്‍
കനിവിയലുമൊരു നനവ് പോലെ...
കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ട്...
കേട്ടാല്‍ മറക്കാത്ത പാട്ട്...
ആരോമലാള്‍ക്കുള്ള പാട്ട്...
ആര്‍ദ്രമീ താരാട്ടു പാട്ട്...
കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ട്...
അരിമുല്ല തിരളുന്ന പുഞ്ചിരിത്തേനിനായ്
കളി ചൊല്ലി എത്തുന്ന കാലം...
ഉണ്ണിക്കിടാവായ് നീ ചാഞ്ഞുറങ്ങവേ
നെഞ്ചില്‍ കിനാവായ പാട്ട്...
വഴിമാറി നീ നിഴല്‍ തേടവേ...
ഉരുകുമൊരു കര്‍പ്പൂരമായ് ഞാന്‍....
മിഴി നിറയുമീ നിനവുമായ് ഞാന്‍...
കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ട്...
കേട്ടാല്‍ മറക്കാത്ത പാട്ട്...
ആരോമലാള്‍ക്കുള്ള പാട്ട്...
ആര്‍ദ്രമീ താരാട്ടു പാട്ട്...
കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ട്...