കിളിയേ ചെറുകിളിയേ
ആഹ ആഹാ... ആഹ ആഹാ...
തൂരു തുരുരൂ... രൂരു തൂരു തുരുരൂ...
തത്തക്കിളി പാടം കൊയ്ത് കച്ച കെട്ടി പിരിയുമ്പം
ഊറ്റു വെള്ളം വലിയുമ്പം തൊട്ടു വരമ്പരികത്തെ
കൊച്ചു കൊച്ചു മീനും ഞണ്ടും പച്ചപ്പയ്യും കുരുവിയും
വട്ടക്കണ്ണന്‍ വണ്ടിക്കുഞ്ഞും കുട്ടിച്ചൂളന്‍ കുറുമ്പനും
വട്ടം പാലം കറങ്ങിയും ഞെട്ടിക്കേറിയിങ്ങിയും
ഇടിവെട്ടി മടകെട്ടി പുഴവെള്ളം കവിയോളം
കളിക്കാനും ചിരിക്കാനും എങ്ങെങ്ങോ ചെന്നിരിക്കും...
കിളിയേ... കിളിയേ... കിളിയേ...
കിളിയേ ചെറുകിളിയേ നറുമൊഴിയേ തളിരഴകേ...
ഇളവെയിലിന്‍ കണിമലരേ നിറകതിരേ കനവിതളേ...
ഏ... ചുറ്റിച്ചുറ്റി പടരണ മുത്താരപ്പൂ മുല്ലക്കൊടിയേ...
കുട്ടിപ്പ്രായം കഴിഞ്ഞെത്തി പട്ടുടുത്ത പനിമതിയേ...
പൂത്തിരികള്‍ പോല്‍ വിരിയും പാല്‍ച്ചിരിയുമായരികില്‍
പൂക്കാലമോ വന്നു ചേര്‍ന്നു...
ഓടി വരും ഇടമഴയായി വേനലിന്റെ പുതു കണമായി
ആരോമലേ പോരു കൂടെ...
ഇനി കരിമുകില്‍ അലകളിലൊഴുകി വരുന്നൊരു
മണിമഴവില്ലൊളിയായി വിടരൂ...
കനകനിലാവല കുതിര്‍ന്നലിഞ്ഞൊരു
സുരഭില രാവുകള്‍ വിതറിയിടൂ...
കുറു കുറൽ കുരുവികള്‍ കുറുകണ
ചിന്നത്തുമ്പില്‍ ഊഞ്ഞാലില്‍ വന്നിരിക്കൂ....
കിളിയേ...
കിളിയേ ചെറുകിളിയേ നറുമൊഴിയേ തളിരഴകേ...
ഇളവെയിലിന്‍ കണിമലരേ നിറകതിരേ കനവിതളേ...
ഏ... ചുറ്റിച്ചുറ്റി പടരണ മുത്താരപ്പൂ മുല്ലക്കൊടിയേ...
കുട്ടിപ്പ്രായം കഴിഞ്ഞെത്തി പട്ടുടുത്ത പനിമതിയേ...
കാല്‍ത്തളകള്‍ ചാര്‍ത്തി വരും ജന്മദിന വേളയിതില്‍
ഉല്ലാസമോ പൂത്തുലഞ്ഞു...
പാതകളില്‍ പൂ വിതറാന്‍ നീര്‍മണികള്‍ വാരിയിടാന്‍
പോരുന്നുവോ കാറ്റു പോലും...
ഇനി മധുരമൊരോര്‍മ്മയില്‍ മുഴുകിയുണര്‍ന്നൊരു
വനശലഭം പോലരികില്‍ വരൂ...
പ്രിയതരമൊരു ചിരി പതഞ്ഞു പൊന്തിയ
നവനിമിഷങ്ങളിലിളകി വരൂ...
കനവുകള്‍ തെരുതെരെ വിരിയണ
മുല്ലക്കാവില്‍ നീ വന്നു ചാഞ്ഞുറങ്ങൂ....
ഏ... ചുറ്റിച്ചുറ്റി പടരണ മുത്താരപ്പൂ മുല്ലക്കൊടിയേ...
ഏ... കുട്ടിപ്പ്രായം കഴിഞ്ഞെത്തി പട്ടുടുത്ത പനിമതിയേ...
തത്തക്കിളി പാടം കൊയ്ത് കച്ച കെട്ടി പിരിയുമ്പം
ഊറ്റു വെള്ളം വലിയുമ്പം തൊട്ടു വരമ്പരികത്തെ
കൊച്ചു കൊച്ചു മീനും ഞണ്ടും പച്ചപ്പയ്യും കുരുവിയും
വട്ടക്കണ്ണന്‍ വണ്ടിക്കുഞ്ഞും കുട്ടിച്ചൂളന്‍ കുറുമ്പനും
വട്ടം പാലം കറങ്ങിയും ഞെട്ടിക്കേറിയിങ്ങിയും
ഇടിവെട്ടി മടകെട്ടി പുഴവെള്ളം കവിയോളം
കളിക്കാനും ചിരിക്കാനും എങ്ങെങ്ങോ ചെന്നിരിക്കും...
കിളിയേ... ചെറു കിളിയേ...