നന്ദുലാൽ

Nandu lal
Date of Birth: 
ചൊവ്വ, 9 February, 1965
നന്ദു
നന്ദലാൽ
നന്ദലാൽ കൃഷ്ണമൂർത്തി

കൃഷ്ണമൂർത്തിയുടേയും സുകുമാരിയുടെയും മകനായി ജനിച്ചു. ശരിക്കുള്ള പേര് നന്ദലാൽ കൃഷ്ണമൂർത്തി. 1986ൽ യുവജനോത്സവം എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങി. ഒട്ടനവധി ചെറുവേഷങ്ങളിൽ അഭിനയിച്ച് നന്ദു മലയാള സിനിമയിൽ സജീവമായിരുന്നു. പ്രിയദർശൻ, വേണുനാഗവള്ളി എന്നിവരുടെ ചിത്രങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു നന്ദു. പ്രിയദർശന്റെ അഞ്ചോളം ഹിന്ദി ചിത്രങ്ങളിലും നന്ദു അഭിനയിച്ചിട്ടുണ്ട്.
കോമഡി വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന കാലത്ത് അടൂർ ഗോപാലകൃഷ്ണൻ തന്റെ “നാലു പെണ്ണുങ്ങൾ“ എന്ന ചിത്രത്തിൽ നന്ദുവിനു വളരെ സീരിയസ് ആയ ഒരു റോൾ കൊടുത്തിരുന്നു. 2011 ൽ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ വേഷത്തോടു കൂടി നന്ദുവിന്റെ ഉള്ളിലെ അഭിനേതാവിനെ മലയാള സിനിമ ശരിക്കും തിരിച്ചറിഞ്ഞ് ഉറപ്പിച്ചു. അതിനുശേഷം ഒരുപാടു സിനിമകളിലൂടെ നന്ദു തന്റെ സ്ഥാനം ഉറപ്പിച്ചു.  2012ൽ രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിൽ നന്ദു ചെയ്ത പ്ലമ്പർ മണിയൻ എന്ന ക്യാരക്ടർ, മലയാള സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ ഒന്നായിരുന്നു .

ഭാര്യ കവിത, മകൾ നന്ദിത