കമലദളം

Released
Kamaladalam
Tagline: 
ആമുഖം
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 27 March, 1992

എകെ ലോഹിതദാസ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച്, സിബി മലയിൽ സംവിധാനം ചെയ്ത് 1992 ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണ് കമലദളം. പ്രണവം ആർട്ട്സിന്റെ ബാനറിൽ മോഹൻലാൽ ആണ് നിർമ്മിച്ചത്. മോഹൻലാൽ, മോനിഷ ഉണ്ണി, വിനീത്, പാർവ്വതി, മുരളി, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഗീതത്തിനും കലയ്ക്കും വലിയ പ്രാധാന്യം നൽകി നിർമ്മിച്ച കമലദളം, കേരളകലാമന്ദിരം എന്ന പേരിൽ, കേരളകലാമണ്ഡലത്തെ തന്നെയാണ് കഥാ പശ്ചാത്തലമാക്കിയത്. പാലക്കാടൻ ഗ്രാമീണതയും ഭാരതപ്പുഴയുടെ പരിസരങ്ങളും ചലച്ചിത്രത്തിന് മാറ്റ് വർദ്ധിപ്പിച്ചു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കമലദളം 1992 ലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. മോഹൻലാൽ അവതരിപ്പിച്ച നന്ദഗോപൻ എന്ന നായക കഥാപാത്രവും, മോനിഷ അവതരിപ്പിച്ച മാളവിക എന്ന നായിക കഥാപാത്രവും ഇരുവരുടെയും അഭിനയ ജീവിതത്തിലെ പൊൻതൂവലുകളായി മാറി. 

വേലായുധൻ എന്ന കലാമന്ദിരം സെക്രട്ടറിയെ നെടുമുടി വേണുവും, മാളവികയുടെ പിതാവും കലാമന്ദിരം പ്രിൻസിപ്പാളുമായ രാവുണ്ണി നമ്പീശനെ ഒടുവിൽ ഉണ്ണികൃഷ്ണനും അനശ്വരമാക്കി. വിനീത് അവതരിപ്പിച്ച സോമശേഖരനും നായികയായ മാളവികയും കലാമന്ദിരത്തിലെ വിദ്യാർത്ഥികളാണ്. സോമശേഖരന്റെ ജ്യേഷ്ഠനും, കലാമന്ദിരത്തിലെ അധ്യാപകനുമായ മാധവനുണ്ണിയെ ആണ് മുരളി അവതരിപ്പിച്ചിരിക്കുന്നത്. പാർവ്വതിയുടെ സുമംഗല നന്ദഗോപന്റെ ഭാര്യയാണ്.