ആനന്ദനടനം ആടിനാർ
ആനന്ദനടനം ആടിനാർ -- 2
ആ-ന-ന്ദ-നടനം ആടിനാർ
കനകസഭയിലാനന്ദനടനം ആടിനാർ
ശിലയിൽ
നിന്നുയിരാർന്നോരഹല്യയാൾ
രാമഭക്തിലയമാർന്നോരാനന്ദനടനം
ആടിനാൾ
ആ-ന-ന്ദ-നടനം ആടിനാർ....
ദ്വാപരയുഗധർമ്മ ഗോവർദ്ധനം
നിസ സസസ ഗഗസ ഗഗസ മഗസ നിസധ
സസ-ഗഗ സസ-മമ സസ-ധധ സധ-ധസ
സഗസനി സനിധനി ധമധമ
ഗമധനിസ ഗമധനിസ ഗമധനി
ദ്വാപരയുഗധർമ്മ ഗോവർദ്ധനം
കണ്ണന്റെ
തൃക്കൈയ്യിലുണരുമ്പോൾ
ആനന്ദനടനം ആടിനാർ....
ഗോകുലം ആ-ന-ന്ദ-നടനം
ആടിനാർ...
രാസകേളീ നികുഞ്ജങ്ങളിൽ
ലയരാസകേളീ...
പ്രേമലോലയായ്‍
രാധിക...
ആനന്ദനടനം ആടിനാൾ
ആ-ന-ന്ദ-നടനം ആടിനാർ
ഇന്നലെ കണ്ടോരു
സ്വപ്നം ഫലിച്ചേ ഓ...
ജീരകച്ചെമ്പാവുപാടം വെളഞ്ഞേ ഓ...
കൊയ്‌തെടുത്തോ കിളി...
കതിരെടുത്തോ കിളി..
കലവറക്കൂട്ടു നിറച്ചേടുത്തോ ഓ...ഓ...
പധപ - ഗമ പധപ - ഗമ
പസനിസ ധനിപ (2)
ഗമഗമഗമ സരിഗമപധ സരിഗമപധ സരിഗമപധ
കലവറക്കൂട്ടു
നിറച്ചേടുത്തോ ഓ...
ആ കിളിപ്പാട്ടിന്റെ ചേറണിഞ്ഞുണരുന്നൊ-
രാ-ന-ന്ദ-നടനം
ആടിനാർ...
കതിരാ-ന-ന്ദ-നടനം ആടിനാർ...
കനകസഭയിൽ...
ആ-ന-ന്ദ-നടനം
ആടിനാർ...