പ്രേമോദാരനായ്

പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ

ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)

ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
Premodaaranaai