കൃഷ്ണക്കുറുപ്പ് എൻ ബി

Krishnakkurupp NB
Krishnakkurupp NB
Date of Death: 
ചൊവ്വ, 24 April, 2018

ഹോട്ടല്‍ വ്യവസായിയും നടനും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്ന എന്‍.ബി. കൃഷ്ണക്കുറുപ്പ്. കോഴിക്കോട് 'കോവിലകം' റെസിഡന്‍സിയുടെ ഉടമയായിരുന്നു . 1970-ല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കാറ്ററിങ് യൂണിറ്റ് തുടങ്ങിയായിരുന്നു ഹോട്ടല്‍രംഗത്തേക്കുള്ള പ്രവേശനം.
ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, സിറ്റി സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. അഖിലേന്ത്യാതലത്തില്‍ റെയില്‍വേ കേറ്ററേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയുമായിരുന്നു.

എഴുപതോളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈസ്റ്റ്ഹില്‍ 'ഗായത്രി' വസതിയിലായിരുന്നു താമസം. കൊല്ലം തട്ടാരേത്തു വീട്ടില്‍ പരേതരായ നാരായണക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ഭാര്‍ഗവിയമ്മ. മക്കള്‍: വേണുഗോപാല്‍, രാധാകൃഷ്ണന്‍, ജയശ്രീ, ഉഷ (സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്), ശോഭന. മരുമക്കള്‍: രാധാകൃഷ്ണന്‍, രഞ്ജിനി, ബീന, രാജീവ്, ഹരികൃഷ്ണന്‍. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2018 ഏപ്രിൽ 24 ന് സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു .

ഫേസ്ബുക്ക് വിലാസം : കൃഷ്ണക്കുറുപ്പ്