ഭരതം
മദ്യത്തിനടിമപ്പെട്ടു പോകുന്ന ഒരു സംഗീതജ്ഞൻ കാരണം അയാളുടെ അനുജൻ്റെ സംഗീതജീവിതത്തിലും വ്യക്തിജീവിതത്തിലും വന്നുചേരുന്ന വിഷമസന്ധികളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
ഗോപിനാഥൻ | |
രാമനാഥൻ | |
മാധവി | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ ജെ യേശുദാസ് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 1 991 |
രവീന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 991 |
മോഹൻലാൽ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 991 |
മോഹൻലാൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1 991 |
ഉർവശി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 991 |
കഥ സംഗ്രഹം
സംഗീതപാരമ്പര്യമുള്ള കുടുംബത്തിലെ പ്രസിദ്ധ സംഗീതജ്ഞനാണ് കല്ലൂർ രാമനാഥൻ (നെടുമുടി വേണു). കച്ചേരികളിൽ രാമനാഥനെ പിന്തുടർന്നുപാടുന്നതും തംബുരു ശ്രുതി ചേർക്കുന്നതും അനുജൻ ഗോപിനാഥനാണ് (മോഹൻലാൽ). മൃദംഗം വായിക്കാൻ അമ്മാവനായ പരമേശ്വരൻ നായർ എന്ന ഉണ്ണിമാമയും (ഒടുവിൽ ഉണ്ണികൃഷ്ണൻ) കൂടെയുണ്ട്. അയാളുടെ മൂത്ത മകൾ രമണിയാണ് (ലക്ഷ്മി) രാമനാഥൻ്റെ ഭാര്യ. ഇളയ മകൾ ദേവിയുടെ (ഉർവശി) വിവാഹം ഗോപിനാഥനുമായി ഉറപ്പിച്ചിട്ടുമുണ്ട്. റവന്യൂ ഡിവിഷൻ ഓഫീസിൽ ജോലിയുള്ള ഗോപിനാഥൻ, കലാരസികനായ ആർ ഡി ഒ രാജഗോപാലിൻ്റെ (മുരളി) അടുപ്പക്കാരനാണ്.
സംഗീത പരിപാടി കഴിഞ്ഞുള്ള മദ്യസേവ രാമനാഥൻ പതിവാക്കുന്നു. ക്രമേണ വീട്ടിലും രഹസ്യമായി മദ്യം കഴിക്കുന്നത് അയാളുടെ ശീലമാകുന്നു. ഭർത്താവിൻ്റെ ലഹരിസേവയിൽ രമണി കടുത്ത ആശങ്കയിലാണ്. "മദ്യം നമുക്ക് സേവിക്കാനുള്ളതാണ്; അതു നമ്മളെ സേവിക്കരുതെന്നേയുള്ളൂ" എന്നതാണ് രാമനാഥൻ്റെ തത്ത്വം. പക്ഷേ കാലം പോകെ മദ്യം അയാളെ സേവിച്ചു തുടങ്ങുന്നു.
ഊമയായതു കാരണം ഗോപിയുടെ പെങ്ങൾ രാധയ്ക്കു (സുചിത്ര) വരുന്ന വിവാഹാലോചനകളെല്ലാം മുടങ്ങുന്നു. അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയന് (ലാലു അലക്സ്) രാധയെ ഇഷ്ടമാണെന്ന് ഗോപി മനസ്സിലാക്കുന്നു. തുടർന്ന്, രണ്ടാം കെട്ടുകാരനാണെങ്കിലും മാന്യനും സാമ്യനുമായ വിജയനുമായി രാധയുടെ വിവാഹം ഉറപ്പിക്കുന്നു. അതോടെ ആഹ്ലാദം നിറഞ്ഞ വീട്ടിൽ എല്ലാവരും വിവാഹഘോഷത്തിനുള്ള ഒരുക്കങ്ങളിലേക്ക് നീങ്ങുന്നു.
ഒരിക്കൽ, രാമനാഥൻ്റെ കച്ചേരി വൈകുന്നതിനെത്തുടർന്ന് കാണികൾ പ്രതിഷേധിക്കുന്നു. സമയം കഴിഞ്ഞിട്ടും രാമനാഥൻ വേദിയിലെത്താത്തതിൽ ഗോപിയും ഉണ്ണിമാമയും പക്കമേളക്കാരും അസ്വസ്ഥരാണ്. ഒടുവിൽ മൂക്കറ്റം കുടിച്ചെത്തുന്ന രാമനാഥൻ പാടിത്തുടങ്ങുമ്പോൾ തന്നെ ശ്രുതിയും താളവും പിഴയ്ക്കുന്നു. സദസ്സിൻ്റെ പ്രതിഷേധം കനത്തതോടെ, മറ്റു വഴികളില്ലാതെ, ഗോപിനാഥൻ പാടിത്തുടങ്ങുന്നു. അപമാനിതനായ രാമനാഥൻ വേച്ചു വേച്ച് വേദി വിടുന്നു.
കച്ചേരിക്കുപോയ രാമനാഥൻ നേരത്തേ വീട്ടിലെത്തിയതു കണ്ട് അമ്മയും (കവിയൂർ പൊന്നമ്മ) രമണിയും അമ്പരക്കുന്നു. താൻ തോറ്റു പോയെന്നും ഗോപി തന്നെ തോല്പിച്ചെന്നും പറഞ്ഞ് അയാൾ വിലപിക്കുന്നു. കച്ചേരി കഴിഞ്ഞ് ഗോപിയും ഉണ്ണി മാമയും എത്തിയപ്പോഴാണ് കുടുംബത്തിന് കാര്യങ്ങൾ വ്യക്തമാവുന്നത്. എന്നിട്ടും, അമ്മയും മുത്തശ്ശനും (തിക്കുറിശ്ശി സുകുമാരൻ നായർ), ചേട്ടനെ ധിക്കരിച്ചതിന് ഗോപിയെ കുറ്റപ്പെടുത്തുന്നു. ഗോപി രാമനാഥനോട് മാപ്പു പറയുമ്പോൾ, മാപ്പൊന്നും വേണ്ടെന്നും 'അവസരം' ഉപയോഗിക്കുന്നതല്ലേ മിടുക്കെന്നും അയാൾ കൊള്ളിവാക്കു പറയുന്നു.
രാമനാഥൻ്റെ ഇടയ്ക്കിടെയുള്ള കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും ഗോപിയെ കൂടുതൽ ധർമ്മസങ്കടത്തിലാക്കുന്നു. ഗോപിയെപ്പറ്റി വന്ന പത്രവാർത്തകൾ പോലും രാമനാഥനെ അസ്വസ്ഥനാക്കുന്നു. അയാളുടെ വാക്കിലും പ്രവൃത്തിയിലും അസൂയയും നിരാശയും പലപ്പോഴും പ്രകടമാകുന്നു.
കോയമ്പത്തൂരിലെ ത്യാഗരാജ സംഗീതോത്സവത്തിലേക്ക് ക്ഷണിക്കാനായി അതിൻ്റെ ഭാരവാഹികൾ എത്തുന്നു. പല തവണ അവിടെ പാടിയിട്ടുള്ള രാമനാഥന് സന്തോഷമാകുന്നു. എന്നാൽ ഗോപിനാഥനെയാണ് ഇത്തവണ ഉദ്ദേശിക്കുന്നത് എന്നവർ പറയുന്നതോടെ രാമനാഥൻ തകർന്നു പോകുന്നു. അതോടെ, മംഗളം പാടി തൻ്റെ സംഗീത ജീവിതം തന്നെ അവസാനിപ്പിക്കാൻ ഗോപി മുതിരുന്നു. പരിഭ്രാന്തനായ രാമനാഥൻ ഗോപിയെ അതിൽ നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുന്നു.
ഗോപിനാഥൻ കോയമ്പത്തൂർ ത്യാഗരാജ സംഗീതോത്സവത്തിൽ പാടുന്നു. സദസ്സിൽ ആസ്വാദകനായി രാമനാഥനുമുണ്ട്. പരിപാടിക്കിടയിൽ രാമനാഥൻ വേദിയിൽ കയറിവന്ന് തൻ്റെ കഴുത്തിലുള്ള അച്ഛൻ്റെ മാല ഗോപിനാഥനെ അണിയിക്കുന്നു. പിന്നയാൾ ഹാൾ വിട്ടു പോവുന്നു.
സംഗീതപരിപാടി കഴിഞ്ഞ് വീട്ടിലെത്തുന്ന ഗോപി രാമനാഥൻ തിരിച്ചെത്തിയിട്ടില്ലെന്നറിയുന്നു. സുഹൃത്തുക്കളെ ആരെയെങ്കിലും കാണാൻ പോയതാവും എന്നും മറ്റും ആദ്യം കരുതുന്നെങ്കിലും, അടുത്ത ദിവസവും രാമനാഥൻ വരാതായപ്പോൾ വീട്ടുകാർക്കിടയിൽ ആശങ്കയേറുന്നു. പല ദിക്കിലും അന്വേഷിച്ചെങ്കിലും രാമനാഥനെപ്പറ്റി ഒരു വിവരവും കിട്ടുന്നില്ല. കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്ന വീട്ടിൽ ആഹ്ലാദം ആകുലതയ്ക്ക് വഴിമാറുന്നു.
പാലക്കാട് വാഹനമിടിച്ച നിലയിൽ കാണപ്പെട്ട അജ്ഞാതമൃതദേഹത്തെക്കുറിച്ചുള്ള പത്രവാർത്ത ദേവി ഗോപിയെക്കാണിക്കുന്നു. ആർ ഡി ഒ രാജഗോപാലിനൊപ്പം പാലക്കാട് പോലീസ് സ്റ്റേഷനിലെത്തുന്ന ഗോപിയും ദേവിയും പോലീസ് കാണിച്ച ഫോട്ടോകളും വസ്ത്രങ്ങളും രാമനാഥൻ്റേതാണെന്ന് തിരിച്ചറിയുന്നു. ഏറ്റെടുക്കാൻ ആരുമെത്താത്തതിനാൽ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു.
മൃതദേഹം പുറത്തെടുത്ത് കൈമാറാനുള്ള നടപടികൾ ആരംഭിക്കാമെന്ന് രാജഗോപാൽ പറഞ്ഞതിനെത്തുടർന്ന് ഗോപിയും ദേവിയും നാട്ടിലേക്ക് മടങ്ങുന്നു. ദുഃഖവാർത്ത എങ്ങനെ പറയുമെന്ന ആശങ്കയോടെ വീട്ടിലെത്തുന്ന അവർ കാണുന്നത് വളരെ സന്തുഷ്ടരായിരിക്കുന്ന കുടുംബാംഗങ്ങളെയാണ്.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|