ആവനാഴി
നിരപരാധിയെങ്കിലും, പഴയൊരു ലോക്കപ്പ് മരണത്തിന്റെ പേരിൽ പേരിൽ പ്രണയവും ജീവിതവും കൈവിട്ടുപോയ പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയും തമ്മിലുള്ള സംഘർഷത്തിനിടയിൽ, ഇരുവരെയും കരുക്കളാക്കി യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു.
Actors & Characters
Actors | Character |
---|---|
ബൽറാം | |
സീത | |
രാധ | |
സത്യരാജ് | |
അഡ്വക്കേറ്റ് ജയചന്ദ്രൻ | |
ഉഷ | |
വിൻസന്റ് | |
ഉമ്മർ | |
ചന്ദ്രഹാസൻ | |
കുമാർ | |
അസീസ് | |
ചാക്കോച്ചൻ | |
അലക്സ് | |
സംശയം വാസു | |
ശ്രീനി | |
വാസു തമ്പൂതിരി | |
Main Crew
കഥ സംഗ്രഹം
ആവനാഴിയുടെ വൻ വിജയത്തെ തുടർന്ന് കടമൈ കണ്യം കട്ടുപ്പാട് എന്നപേരിൽ തമിഴിലും സത്യമേവ ജയതേ എന്ന പേരിൽ ഹിന്ദിയിലും ഈ ചിത്രം റീമെയ്ക്ക് ചെയ്യപ്പെട്ടു.
തുടർന്ന് 1991ൽ ഇൻസ്പെക്ടർ ബൽറാം, 2006ൽ ബൽറാം Vs താരാദാസ് എന്നീ പേരുകളിൽ ഈ ചിത്രത്തിന്റെ 2ഉം 3ഉം ഭാഗങ്ങ്ല് ഐ വി ശശി തന്നെ സംവിധാനം ചെയ്തു
വിൻസൻ്റ് മുതലാളി നിയോഗിച്ച സത്യരാജ് എന്ന ക്രിമിനൽ, ചാക്കോച്ചൻ എന്ന കോൺട്രാക്ടറെ അയാളുടെ വസതിയിൽ വച്ച് വെടിവച്ചു കൊല്ലുന്നു. ഒരു ധർമ്മസ്ഥാപനത്തിൻ്റെ പേരിൽ വൻതോതിൽ നടത്തുന്ന സിമൻറ് ഇറക്കുമതിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ വിജിലൻസിന് ചോർത്തിക്കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചാക്കോച്ചൻ പണം ചോദിക്കുന്നതിനുള്ള പ്രതികാരമായിരുന്നു കൊല. ഒളിവിൽ പോയ സത്യരാജിനെ സർക്കിൾ ഇൻസ്പെക്ടർ ബലറാം വിദഗ്ധമായി പിടികൂടി അന്വേഷണ സംഘത്തിനു കൈമാറുന്നു. എന്നാൽ വിൻസൻ്റും അഡ്വ.ജയചന്ദ്രനും ചേർന്ന്, പ്രോസിക്യൂഷനെ സ്വാധീനിച്ചും കള്ളസാക്ഷികളെ ഹാജരാക്കിയും കേസിൽ നിന്ന് സത്യരാജിനെ രക്ഷിക്കുന്നു. പക്ഷേ, മറ്റു ചില കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന, അന്താരാഷ്ട്ര കുറ്റവാളിയായ സത്യരാജിനെ കോടതി ജയിലിലേക്ക് അയയ്ക്കുന്നു. FIRലും ഇൻക്വസ്റ്റിലും തിരിമറികൾ നടത്തി കേസ് ദുർബലമാക്കി സത്യരാജിനെ രക്ഷിച്ചതിൻ്റെ പേരിൽ അന്വേഷണ സംഘത്തിൻ്റെ ചുമതലയുള്ള CI യെ ബൽറാം തല്ലുന്നു. അതിനെത്തുടർന്ന് ശിക്ഷാവിധേയമായി ബൽറാമിനെ സ്ഥലം മാറ്റുന്നു.
കോഴിക്കോട് സിറ്റിയിൽ ചാർജെടുക്കുന്ന ബലറാമിന്, സുഹൃത്തും സുപ്പീരിയറുമായ അലക്സാണ് താമസത്തിന് ക്വാർട്ടേഴ്സ് ശരിയാക്കുന്നത്. താമസമാക്കിയ അന്നു തന്നെ, തൊട്ടടുത്തുള്ള ഇല്ലത്തു നിന്ന് ഒരു സ്ത്രീയുടെ അലർച്ചയും ബഹളവും കേട്ട് ബൽറാം അവിടെത്തുന്നു. പണ്ട് പാലക്കാട് വച്ച് അയാൾ അറസ്റ്റ് ചെയ്യുകയും പിന്നീട് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്ത ഉണ്ണിയുടെ വീടായിരുന്നു അത്. ഉണ്ണിയുടെ മരണത്തോടെ അവൻ്റെ അമ്മ ഭ്രാന്തിയാവുകയായിരുന്നു. ഉണ്ണിയുടെ പെങ്ങൾ രാധയുടെ ഭത്സനങ്ങൾ കേട്ട് അസ്വസ്ഥനായ അയാളെ പഴയ ഓർമ്മകൾ വേട്ടയാടുന്നു.
തീവ്രരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഉണ്ണിയെ, പോലീസുകാരനെ ചുട്ടുകൊന്നതിൻ്റെ പേരിൽ ബൽറാം അറസ്റ്റ് ചെയ്യുകയും പാലക്കാട് പോലീസ് ക്യാമ്പിൽ വച്ച് SP കുമാറിൻ്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുകയും ചെയ്യുന്നു. പിന്നീട്, ദുരൂഹമായ സാഹചര്യത്തിൽ ഉണ്ണി സെല്ലിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുന്നു. SPയുടെ നിർദ്ദേശപ്രകാരം പോലീസുകാർ ശവം പായിൽ കെട്ടി എവിടെയോ മറവു ചെയ്യുന്നു. പക്ഷേ, ലോക്കപ്പ് കൊലയുടെ പേരിൽ കേസിൽ പെടുന്നത് ബൽറാമും ഏതാനും പോലീസുകാരുമാണ്. ശരിയായ തെളിവുകളുടെ അഭാവത്തിൽ കോടതി അവരെ വെറുതെ വിടുന്നു. എന്നാൽ തൻ്റെ കാമുകിയായ ഉഷയെ അയാൾക്ക് നഷ്ടപ്പെടുന്നു. അവരിപ്പോൾ ജയചന്ദ്രൻ്റെ ഭാര്യയാണ്.
നഗരത്തിലെ പ്രസിദ്ധ വേശ്യയായ സീത ബലറാമിൻ്റെ ബലഹീനതയാണ്. അവർക്കാണെങ്കിൽ അയാളോട് സവിശേഷമായ ഒരിഷ്ടമുണ്ടുതാനും. പണ്ട് ഒരു ചതിയിൽപെട്ട് ബലാൽസംഗത്തിനിരയായ അവളെ, വ്യഭിചാരത്തിന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ രക്ഷിച്ചത് ബലറാമാണ്. എങ്കിലും, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവർ പിന്നീട് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞു. സീതയുടെ അനിയത്തിയായ ജ്യോതി വിൻസൻ്റിൻ്റെ മകൻ ബെന്നിയുമായി അടുപ്പത്തിലാണ്. അത് സീതയ്ക്ക് അത്ര ഇഷ്ടമല്ല.
തന്നെ ജയിലിൽ നിന്നു പുറത്തിറക്കി രാജ്യം വിടാനുളള സൗകര്യം ചെയ്യണമെന്ന് സത്യരാജ് വിൻസൻ്റിനോടും ജയചന്ദ്രനോടും ആവശ്യപ്പെടുന്നു. അതു നടത്തിക്കൊടുത്തില്ലെങ്കിൽ താൻ കുടുങ്ങുമെന്ന് അറിയാവുന്ന വിൻസൻ്റ് ഒരു പോംവഴി കണ്ടു പിടിക്കാൻ ജയചന്ദ്രനോടു പറയുന്നു. തൻ്റെ അനിയൻ്റെ കൊലപാതകികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനായി വർഷങ്ങളായി കേസ് നടത്തുന്ന രാധ അതിൻ്റെ വക്കാലത്ത് ഏല്പിച്ചിരിക്കുന്നത് ജയചന്ദ്രനെയാണ്. ഒരിക്കൽ ജയചന്ദ്രനെ കാണാൻ വരുന്ന രാധയോട്, ഉണ്ണിയെ ഭേദ്യം ചെയ്യുന്നതിനും കൊല്ലുന്നതിനും സാക്ഷിയായി സത്യരാജ് എന്നൊരാൾ ജയിലിലുണ്ടായിരുന്നു എന്നും അയാളുടെ കൈയിൽ അതിൻ്റെ തെളിവുകളുണ്ടെന്നും ജയചന്ദ്രൻ പറയുന്നു. സത്യരാജിനെ വിദേശത്തേക്ക് കടത്താൻ സമ്മതിച്ചാൽ ആ രേഖകൾ അയാൾ തരുമെന്നും പക്ഷേ, ജയിൽ ചാടുന്ന അയാളെ തല്ക്കാലം ഇല്ലത്ത് ഒളിച്ചു താമസിപ്പിക്കണമെന്നും ജയചന്ദ്രൻ രാധയോടു പറയുന്നു. അയാളെ വിശ്വസിച്ച് മനസ്സില്ലാമനസ്സോടെ രാധ അതിനു സമ്മതിക്കുന്നു.
ജയിൽ സൂപ്രണ്ടിൻ്റെ സഹായത്തോടെ ജയിൽ ചാടിയ സത്യരാജ് രാധയുടെ ഇല്ലത്ത് ഒളിവിൽ പാർക്കുന്നു. അയാളുടെ പല ആവശ്യങ്ങളും, Wireless phone ഉൾപ്പെടെ, രാധയ്ക്ക് സാധിച്ചു കൊടുക്കേണ്ടി വരുന്നു. ഫോൺ ബൽറാമിൻ്റെ വീട്ടിലെ ലൈനിൽ കണക്ട് ചെയ്ത് അയാളുപയോഗിക്കുന്നു. സത്യരാജിൻ്റെ ജയിൽചാട്ടം അന്വേഷിക്കുന്ന ബൽറാം ജയിൽ സൂപ്രണ്ടിലേക്കും മറ്റും എത്തും എന്നു കാണുന്നതോടെ അയാളെ ട്രാഫിക് ഡ്യൂട്ടിയിലേക്ക് മാറ്റുന്നു.
ഇതിനിടയിൽ, ജ്യോതിയുമായുള്ള ബെന്നിയുടെ പ്രണയത്തെക്കുറിച്ചറിയുന്ന വിൻസൻറ് അവനുമായി തർക്കിക്കുന്നു. ദേഷ്യപ്പെട്ട് പുറത്തേക്ക് പോകുന്ന ബെന്നിയുടെ ബൈക്ക് മന്ത്രിയുടെ കാറുമായി കൂട്ടിയിടിച്ച് അവന് മാരകമായി പരിക്കേൽക്കുന്നു. മന്ത്രിയുടെ കാർ തടഞ്ഞതിനെത്തുടർന്ന് ബൽറാമിനെ ട്രാഫിക്ക് ഡ്യൂട്ടിയിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റുന്നു. ഇല്ലത്തു നിന്ന് ആംബുലൻസിൽ രക്ഷപ്പെടാനുള്ള പദ്ധതി ജയചന്ദ്രൻ സത്യരാജിനെ അറിയിക്കുന്നു.
ജ്യോതി അറിയിച്ചതനുസരിച്ച് രാധ, ഉണ്ണിയുടെ സുഹൃത്തു കൂടിയായ ബെന്നിയെ പോയിക്കാണുന്നു. ഉണ്ണി മരിക്കാനിടയായ സാഹചര്യം ബെന്നി രാധയോട് വെളിപ്പെടുത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
പബ്ലിസിറ്റി വിഭാഗം
Contributors | Contribution |
---|---|
പോസ്റ്റർ ചേർത്തു |