ജാഫർ ഇടുക്കി

Jafar Idukki

ഇടുക്കി ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യത്തിനു ശേഷം ഓട്ടോറിക്ഷ ഓടിക്കുന്നത് മുതൽ പല ജോലികളും ചെയ്തിട്ടുണ്ട്. യുവജനമേളകളിലെ പ്രകടനം സീരിയൽ രംഗത്തേക്ക് എത്തിച്ചു. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് കലാഭവനിൽ പരിപാടികൾ അവതരിപ്പിച്ചിരുന്ന സമയത്താണ് ഒ കെ ചാക്കോ കൊച്ചിൻ മുംബൈ, ചാക്കോ രണ്ടാമൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചത്. രഞ്ജിത്തിന്റെ കയ്യൊപ്പിലെ വേഷം ശ്രദ്ധ നേടിയതോടെ നിറയെ അവസരങ്ങൾ കൈവന്നു. വെറുതെ ഒരു ഭാര്യബിഗ്‌ ബി, രൗദ്രം, കാണ്ഡഹാർ തുടങ്ങി മഹേഷിന്റെ പ്രതികാരം വരെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 

തൊടുപുഴ ഉടുമ്പന്നൂരിൽ താമസിക്കുന്നു. ഭാര്യ സിമി, മക്കൾ അൽഫിയ, മുഹമ്മദ്‌ അൻസാഫ്.