സംസ്കൃതി ഷെണോയ്

Samskruthy Shenoy

തെന്നിന്ത്യൻ സിനിമകളിലെ വളർന്നുവരുന്ന യുവ അഭിനേത്രിയാണ് സംസ്കൃതി ഷെണോയ്.

കല്യാൺ സിൽക്സിന്റേയും മുക്കം പി പി മാളിന്റേയും പരസ്യമോഡലായിരുന്ന സംസ്കൃതി "ഹൃദയം എക്കദുന്നടി" എന്ന തെലുങ്ക് സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് "മൈ ഫാൻ രാമു" എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് മലയാള സിനിമയിലെത്തി. "ബ്ലാക്ക് ബട്ടർഫ്ലൈ" എന്ന സിനിമയിലെ ആരതിയുടെ വേഷമാണ് സംസ്ക്ക്തിയെ ശ്രദ്ധേയയാക്കിയത്. "തമീം ക്രിയേഷൻസ് പ്രൊഡക്ഷൻ നമ്പർ1" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലുമെത്തി.

ചെറിയ കുട്ടി ആയിരിക്കുമ്പോഴേ കൊച്ചിൻ കലാഭവനിൽ നിന്നും ഭരതനാട്യം,മോഹിനിയാട്ടം,സമകാലീന ഇൻഡ്യൻ നൃത്തം എന്നിവയിൽ പരിശീലനം നേടുന്നുണ്ട്. കൊച്ചിയിലെ സരസ്വതി വിദ്യാനികേതൻ സ്കൂൾ വിദ്യാർത്ഥിയാണ് ഇപ്പോൾ സംസ്കൃതി. കൊച്ചി സ്വദേശികളായ ഡോ.ഗോവിന്ദ് രാജ് ഷെണോയ്, വിദ്യ എന്നിവരാണ് മാതാപിതാക്കൾ.

സിനിമാ അഭിനയത്തിനു പുറമേ പരസ്യചിത്രങ്ങൾക്ക് മോഡലായും ജോലിചെയ്യുന്ന സംസ്കൃതി,അമ്മ കിറ്റെക്സ് യൂത്ത് ബാഗ്സിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു.