പടവെട്ട്
മാലൂർ എന്ന ഗ്രാമത്തിൽ, തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തമ്മിൽ നടക്കുന്ന ബലാബലത്തിൽ നഷ്ടമാവുന്ന സാധാരണക്കാരുടെ ജീവിതം, പാരമ്പര്യം എന്നിവയൊക്കെ തിരിച്ചു പിടിക്കാൻ നായകന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഗ്രാമവാസികൾ നടത്തുന്ന ശ്രമമാണ് സിനിമയുടെ ഇതിവൃത്തം. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയും സിനിമയുടെ പ്രധാന കഥയോട് ഇഴ ചേർത്ത് തന്നെ പ്രതിപാദിക്കപ്പെടുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
രവി | |
ഷൈമ | |
കുയ്യാലി | |
മോഹനൻ | |
പുഷ്പ | |
പോക്കൻ | |
കോച്ച് | |
സരോജിനി | |
നാരായണൻ | |
ഗോവിന്ദൻ | |
മനോജ് | |
രാഘവൻ മാഷ് | |
പ്രസിഡൻ്റ് വിജയൻ | |
മെംബർ അശോകൻ | |
വെറ്റിനറി ഡോക്ടർ | |
എസ് ഐ | |
ചീട്ടുകളിക്കാരൻ | |
ബാലൻ മാഷ് | |
പ്രദീപ് | |
ശശി | |
പ്രമോദ് | |
രതീഷ് | |
സാബു | |
ദിലീപ് | |
കാനേരി കിട്ടൻ | |
ജനേട്ടൻ | |
ശശി | |
പവിത്രൻ | |
രതീഷിന്റെ അമ്മ | |
ബിന്ദു | |
രവി-19ആം വയസ്സിൽ | |
കൃഷ്ണൻ | |
രവിയുടെ ബാല്യം | |
വക്കീൽ | |
ബി ഡി ഒ | |
നാണു | |
കേളു | |
എ എസ് ഐ | |
കോൺസ്റ്റബിൾ | |
ഷൈമ 19ആം വയസ്സിൽ | |
ഫോട്ടോഗ്രാഫർ 1 | |
ഫോട്ടോഗ്രാഫർ 2 | |
സ്പോർട്സ് ഷോപ്പിലെ സെയിൽസ് മാൻ | |
പി ടി സാർ | |
തെയ്യം | |
ചാമുണ്ടി തെയ്യം | |
കുട്ടിത്തെയ്യം | |
സെയിൽസ് ഗേൾ 1 | |
സെയിൽസ് ഗേൾ 2 | |
കൊല്ലൻ | |
കുയ്യാലിയുടെ ഭാര്യ | |
ഗോവിന്ദന്റെ ഭാര്യ | |
സൊസൈറ്റി ഹെല്പർ 1 | |
സൊസൈറ്റി ഹെല്പർ 2 | |
അജയൻ | |
അനൂപ് | |
ബൗളർ | |
കീപ്പർ | |
ബാറ്റ്സ്മാൻ |
Main Crew
കഥ സംഗ്രഹം
- സണ്ണി വെയിൻ നിർമ്മിക്കുന്ന ചിത്രം
- തമിഴ് ചിത്രം അരുവിയിലൂടെ പ്രസിദ്ധയായ അദിതി ബാലന്റെ പ്രഥമ മലയാള ചിത്രം
കായികതാരം ആയിരുന്നെങ്കിലും, പരിക്കേറ്റതു കാരണം അത് തുടരാൻ കഴിയാതെ അപകർഷതാ ബോധം പേറുന്ന രവി (നിവിൻപോളി ) എന്ന നായകന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. ആത്മ വിശ്വാസം നഷ്ടപ്പെട്ട രവി, അമ്മയുൾപ്പെടെ എല്ലാവരോടും ശത്രുതാ മനോഭാവം പുലർത്തുകയും, പ്രത്യേകിച്ച് ജോലിക്കൊന്നും പോവാതിരിക്കുകയും ചെയ്യുന്ന ആളാണ്. രവിയുടെ ബന്ധുവും അയൽവാസിയും ആയ മോഹനൻ (ഷൈൻ ടോം ചാക്കോ ) രവിയുമായി നല്ല രസത്തിൽ അല്ല. ചോർന്നൊലിക്കുന്ന സ്വന്തം വീട് നന്നാക്കാൻ, രവിയുടെ അമ്മ പഞ്ചായത്തിന്റെ സഹായം തേടുന്നുവെങ്കിലും പല തവണ അത് നിഷേധിക്കപ്പെടുന്നു. ഈ അവസരത്തിൽ, ഭരണ സമിതിയുടെ എതിർ ഭാഗത്തു നിൽക്കുന്ന കുയ്യാലി (ഷമ്മി തിലകൻ ) എന്ന രാഷ്ട്രീയ പ്രവർത്തകൻ, അവസരം മുതലാക്കുകയും രവിയുടെ വീട് മേയാൻ അയാളുടെ പാർട്ടിയുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നു.
മോഹനന്റെ അച്ഛൻ, ഒരു കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതാണ് കുയ്യാലിക്ക് കിട്ടുന്ന അടുത്ത അവസരം. പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ, ശരിയായ ദിശയിൽ അല്ല എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്ന കുയ്യാലി, അവരുടെ നന്മക്ക് എന്ന രീതിയിൽ പല തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും, അത് വഴി കർഷകരുടെ ഭൂമിയിലും സ്വത്തിലും ദൈനം ദിന ജീവിതത്തിൽ തന്നെയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. പരിസ്ഥിതി വിരുദ്ധവും, ദൂര വ്യാപകമായ ദുഷ്ഫലങ്ങൾ ഉള്ളതുമായ കുയ്യാലിയുടെ പദ്ധതികൾക്കെതിരെ പ്രതികരിക്കാൻ രവി തയ്യാറാവുന്നു. തന്റെ മടിയും അപകർഷതയും വെടിഞ്ഞു സ്വന്തം ഭൂമിയിൽ പലതരം കൃഷികൾ തുടങ്ങുന്ന രവി, രാഷ്ട്രീയക്കാരുടെ ശത്രു ആവുന്നു. തന്റെ ഇലക്ഷൻ പ്രചരണം, തങ്ങൾ ആദ്യമായി ചെയ്ത സേവനമായ രവിയുടെ വീട്ടിൽ നിന്നാണ് അവസാനിപ്പിക്കുക എന്ന് കുയ്യാലി പ്രഖ്യാപിക്കുന്നതോടെ തുറന്ന പോരിനു വഴിയൊരുങ്ങുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
ചെല്ലോ | |
ചെല്ലോ | |
ചെല്ലോ | |
ചെല്ലോ | |
ചെല്ലോ | |
ചെല്ലോ | |
ചെല്ലോ |
നൃത്തം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
നിൻ നോക്കുമിന്നാമിന്നിത്തെല്ലിന്ന് (മഴപാട്ട് ) |
ഗാനരചയിതാവു് അൻവർ അലി | സംഗീതം ഗോവിന്ദ് വസന്ത | ആലാപനം ഗോവിന്ദ് വസന്ത, ആൻ ആമി |
നം. 2 |
ഗാനം
കുയ്യാലി വീട് (പബ്ലിക് വീട് ) |
ഗാനരചയിതാവു് അൻവർ അലി | സംഗീതം ഗോവിന്ദ് വസന്ത | ആലാപനം ഗോവിന്ദ് വസന്ത, സുനിൽ മത്തായി |
നം. 3 |
ഗാനം
*കുഞ്ഞീന്റെ അംബേന |
ഗാനരചയിതാവു് എം വി മണിയമ്മ | സംഗീതം ഗോവിന്ദ് വസന്ത | ആലാപനം അനുശ്രീ |
നം. 4 |
ഗാനം
മാലൂർ തോറ്റം |
ഗാനരചയിതാവു് അൻവർ അലി | സംഗീതം ഗോവിന്ദ് വസന്ത | ആലാപനം സി ജെ കുട്ടപ്പൻ |
നം. 5 |
ഗാനം
പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ് |
ഗാനരചയിതാവു് അൻവർ അലി | സംഗീതം ഗോവിന്ദ് വസന്ത | ആലാപനം സി ജെ കുട്ടപ്പൻ , ഹിരൺദാസ് മുരളി , സുനിൽ മത്തായി, ഗോവിന്ദ് വസന്ത |
നം. 6 |
ഗാനം
പടർവള്ളി (കാറ്റുകളോർമ്മ വീശിടും) |
ഗാനരചയിതാവു് അൻവർ അലി | സംഗീതം ഗോവിന്ദ് വസന്ത | ആലാപനം ഷഹബാസ് അമൻ, ഭാവന രാധാകൃഷ്ണൻ |