റംസാൻ മുഹമ്മദ്‌

Ramzan Muhammad

1999 ഏപ്രിൽ 9 -ന് നാസറിന്റെയും റസീനയുടെയും മകനായി എറണാംകുളം ജില്ലയിൽ ജനിച്ചു. മുവാറ്റുപുഴയിലെ കോപ്പറേറ്റീവ് പബ്ലിക് സ്ക്കൂൾ, വീട്ടൂർ എബനി പബ്ലിക് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു റംസാന്റെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്രായത്തിൽ തന്നെ നൃത്തത്തിൽ താത്പര്യമുണ്ടായിരുന്ന റംസാൻ സ്ക്കൂൾ കലോത്സവങ്ങളിൽ നൃത്തമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2015 -ൽ സി ബി എസി കലോത്സ്വത്തിലും, 2018 -ൽ കേരള സ്ക്കൂൾ കലോത്സവത്തിലും റംസാൻ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

അമൃത ടിവിയിലെ സൂപ്പർസ്റ്റാർ ജൂനിയർ 2 എന്ന ഡാൻസ് റിയാലിറ്റിഷോയിലൂടെയാണ് റംസാൻ ശ്രദ്ധിയ്ക്കപ്പെടുന്നത്. ആ ഡാൻസ് റിയാലിറ്റി ഷോയിൽ സെമി ഫൈനലിലെത്തിയ റംസാൻ പിന്നീട് ഏഷ്യാനെറ്റിലെ ഡാൻസ് റിയാലിറ്റി ഷോ മഞ്ച് ഡാൻസിൽ പങ്കെടുത്ത് സെക്കന്റ് റണ്ണറപ്പായി. അതിനുശേഷം മഴവിൽ മനോരമയുടെ ഡി 4 ഡാൻസിൽ പങ്കെടുത്ത് വിജയിയായി. 2015 -ൽ മായാപുരി 3ഡി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് റംസാൻ അഭിനയരംഗത്തെത്തുന്നത്. തുടർന്ന് ഡാൻസ് ഡാൻസ്, കിടു, ഭീഷ്മപർവ്വം എന്നീ സിനിമകളിൽ കൂടി അഭിനയിച്ചു. സിനിമകൾ കൂടാതെ മോഡലിംഗിലും റംസാൻ സജീവമാണ്. ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ 3 റിയാലിറ്റി ഷോയിൽ റംസാൻ പങ്കെടുത്തിരുന്നു.