മായാപുരി 3ഡി
മായാപുരി ഒരു സാഹസികയാത്രയും അതിന്റെ പരിസമാപ്തിയുമാണ് പറയുന്നത്. ഒരു സാധാരണ ഗ്രാമമായ രാമനാട്ടുകരയിലെ കുട്ടികളെ കാണാതാകുന്നു. അത് ആ ഗ്രാമത്തിനെ ദു:ഖത്തിലാഴ്ത്തുന്നു. രാമനാട്ടുകരയിലെ തറവാട്ടു മുത്തച്ഛന് അമൂല്യമായൊരു ഗ്രന്ഥ ശേഖരം ഉണ്ടായിരുന്നു. അതിലൊന്നിൽ മറ്റൊരു ലോകത്തെത്താനുള്ള വഴികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ ലോകമാണ് മായാപുരി. മായാപുരി കീഴടക്കാൻ തക്കം നോക്കിയിരിക്കുന്ന ദുഷ്ട ശക്തികളാണ് കാപാലിയും കൂട്ടരും. ആ ദുഷ്ട ശക്തികളാണ് കുട്ടികളുടെ തിരോധാനത്തിനു പിന്നിലെന്ന് വിശ്വസിച്ച് ഇറങ്ങിത്തിരിച്ച മുത്തച്ഛനും ഒരുനാൾ അപ്രത്യക്ഷനാകുന്നു. അങ്ങനെയിരിക്കെ അവധിക്കാലം ആഘോഷിക്കാന്‍ കോല്‍ക്കത്തയില്‍ നിന്നും മുത്തച്ഛന്‍റെ ചെറുമകന്‍ ആദിത്യന്‍ എത്തുന്നു. ദുരൂഹതകളും വെളിപ്പാടുകളും ആദിത്യനെ വേട്ടയാടുന്നു. ഒരുനാള്‍ നിലവറയിലെത്തിയ അവന്‍ അവിടെവച്ചു പലതും തിരിച്ചറിയുന്നു. ആ ഗ്രാമവാസികളായ കുട്ടികള്‍ ആദ്യം ആദിത്യനെ അകറ്റി നിറുത്തുന്നുവെങ്കിലും പിന്നീടവര്‍ ആത്മമിത്രങ്ങളാകുന്നു. അതിനിടെ ആ കൂട്ടുകാരില്‍ ചിലരും നഷ്ടപ്പെടുന്നു. അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എവിടെയാണെന്ന് ഇതിനോടകം ആദിത്യന്‍ മനസിലാക്കുന്നു. തന്‍റെ ആത്മമിത്രങ്ങളെയും മുത്തച്ഛനെയും രക്ഷിക്കാന്‍ ആദിത്യന്‍ ഇറങ്ങി പുറപ്പെടുന്നു. ഒപ്പം ചില കൂട്ടുകാരും. ആ യാത്രയ്ക്കിടയിലെ ദുരനുഭവങ്ങളും ദുര്‍ഘടങ്ങളും അവന് അഭിമുഖീകരിക്കേണ്ടിവരുന്നു. ആ സാഹസിക യാത്രയും അതിന്‍റെ പരിസമാപ്തിയുമാണു മായാപുരിയിലൂടെ തുടർന്നുള്ള വത്തിരിവുകളാണ് മായാപുരി 3 ഡി ചിത്രം ദൃശ്യവൽക്കരിക്കുന്നത്.
സഫ ഷാരോണ്‍ ക്രിയേഷൻസിന്റെ ബാനറിൽ സഫ സക്കീറും , എസ് ശശാങ്കനും ചേർന്നു നിർമ്മിച്ച് മഹേഷ് കേശവ് സംവിധാനം ചെയ്ത മായാപുരി 3 ഡി. രാജു ചേന്നാടാണ് തിരക്കഥ. കലാഭാവൻ മണി പ്രധാന വേഷത്തിൽ എത്തുന്നു. റംസാൻ, ആദിൽ, എസ്തർ,കൃതിക, അൽഫാസ് തുടങ്ങിയ ബാലതാരങ്ങളും, സുകുമാരി,സീമ ജി നായർ, അനില ശ്രീകുമാർ, കൈലാസ് നാഥ്,ശശി കലിംഗ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നു.