അറിവിൻ പൊരുൾ

ആ ..ആ
സത്യം നിത്യം നീയേ
പുണ്യം മോക്ഷം നീയേ..
അറിവിൻ പൊരുൾ ദൈവമേ
കൃപതൻ കരം നീട്ടണേ..
ജഗമേ പരബ്രഹ്മമായ് 
നിറയും സദാ പുണ്യമേ
ഇഹവും കാത്തിടേണേ
തുണയായ് ചേർന്നിടേണമേ..
അറിവിൻ പൊരുൾ ദൈവമേ
കൃപതൻ കരം നീട്ടണേ..
അറിവിൻ പൊരുൾ ദൈവമേ
കൃപതൻ കരം നീട്ടണേ..

ചിരിയായ് പുണ്യചിന്തയായ്
ചൊരിയൂ നിന്റെ ചേതന..
ഉലകിൽ ശാന്തി പുൽകുവാൻ..
ദിനവും എന്റെ പ്രർത്ഥന
തൊഴുതു ജപമന്ത്രമുരുകിയുള്ളിൽ
തവസവിധേ മനമർപ്പണം..
അഴലിലുഴലുന്ന നേരമെന്റെ
മൃദുമൊഴിമനസുഖ ശാന്തിയായ്
ഇനിയൊരു ജന്മമേകിടണേ
തിരുഹിതമരുളിടണേ ..

സത്യം നിത്യം നീയേ
പുണ്യം മോക്ഷം നീയേ..

അണുവിൽ സർവ്വതേതിലും
നിറയും നിന്റെ ചേതന..
അറിയാതില്ല നീയേതുമേ
സുകൃതം തൂകുമേകണേ
ധരയെ നിഴലാക്കുമേക ദീപം
അഖിലവുമൊഴുകിടും നീർക്കണം
ഇവയെ പ്രിയമോടെ നൽകി ദേവാ
തിരുകൃപയളവതിലേറെയായ്
അകമലരിന്നെത്തൂകിടണേ
മോക്ഷമിതേകിടണേ..
സത്യം നിത്യം നീയേ
പുണ്യം മോക്ഷം നീയേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
arivin porul

Additional Info

Year: 
2015

അനുബന്ധവർത്തമാനം