പ്രേം രാജ്

Prem Raj

വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടൻ. കൊല്ലം ജില്ലയിലെ പട്ടാഴിയാണ് സ്വദേശം. പത്താം ക്ലാസ്സ് വരെ പട്ടാഴിയിലും പ്ലസ് വണ്‍ മുതല്‍ പുനലൂരുമാണ് പഠിച്ചത്. അതിന് ശേഷം കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെറില്‍ ഡിപ്ലോമ ചെയ്തു. എന്നാല്‍ ആ മേഖലയില്‍ അധികകാലം തുടർന്നില്ല. വെയ്ബ്രിഡ്ജ് സ്ഥാപനത്തിലാണ് പ്രധാനമായും ജോലി ചെയ്തത്. ടെലിവിഷന്‍ ചാനലുകളില്‍ ഏതാനും റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു. അത്ഭുതദ്വീപിനു പുറമേ മായാപുരി 3D, ഡയറി മിൽക്ക്, പോർക്കളം തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.