എസ്തർ അനിൽ

Esther Anil

നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്നു. എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില ചിത്രങ്ങൾ സംവിധായകൻ അജി ജോണ്‍ കാണാനിടയായതാണ് എസ്തറിനെ സിനിമയിൽ എത്തിച്ചത്. നല്ലവനിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ 'ഒരു നാൾ വരും' എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചു. തൂടർന്ന് കോക്ക്ടെയിൽ, കുഞ്ഞനന്തന്റെ കട, ആഗസ്റ്റ്‌ ക്ലബ്ബ്, ദൃശ്യം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ദൃശ്യത്തിലെ പ്രകടനം ശ്രദ്ദേയമായി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക്‌ പതിപ്പുകളിലും അഭിനയിച്ചു. 

അച്ഛൻ അനിൽ, അമ്മ മഞ്ചു, സഹോദരങ്ങൾ ഇവാൻ, എറിക്ക്