കുയ്യാലി വീട് (പബ്ലിക്‌ വീട് )

കോറോത്തെ വീട്ടിലെത്തടി
മുത്തപ്പന്റെ ആനേ
വലിയേ വലിയേ വലിയാനേന്ന് കുയ്യാലി

കോറോത്തെ ആങ്കുട്ടി
കണ്ടോണ്ട് നിന്നീന്
കുഴിയേ കുഴിയേ കുഴിയാനേന്ന് കുയ്യാലീ

കടന്നലു കൂട്ടത്തോടെ കണ്ണു-
മ്മുന്നീ മൂളണ് ദൈവേ
ഞെരിഞ്ഞില് മുറ്റത്തെങ്ങും കാലീ-
ക്കുത്തിക്കേറണ് ദൈവേ

കടഛ്കിലു വീടിന്നാണോ വീടര
ചങ്കിന്നാണോ ദൈവേ

ദൈവേ ദൈവേ  
അന്റെ നാവിറങ്ങിപ്പോയീന്?

പൊന്തണതെന്തു വീട്
ആരും കേറി നെരങ്ങീടും
കീയും പായും ഓയും ചായും
കോറോത്തു വീടോ

കോക്കീറി കാട്ടും വീടോ
ഓടും വീടോ
ചാടും വീടോ
കീയും പായും ഓയും ചായും
കുയ്യാലി വീടോ

പൊര കത്തും നേരത്ത്
വാഴ വെട്ടണ നാട്ടാരേ
കരയീന് മുതലക്കണ്ണാലേ

പ്രാന്തു വന്നത് ആരിക്ക്
ആരാന്റെ അമ്മയ്ക്ക്
അതു കാണാൻ ചന്തം പോരീന്

അതു കാണാൻ പോന്നോറെല്ലാം
നാണല്ലാത്തോർ, ചന്തീലാലും
തണലെണ്ണീരുന്നീനപ്പാ
മുത്തപ്പാ

അതിൽ നിന്നേ പൊന്തീ വീട-
ല്ലുച്ചപ്രാന്തിന്നേടാകൂടം
അതിലോ വെള്ളാട്ടം അപ്പാ
പറശിനിക്കടവിലെ മുത്തപ്പാ

സർവ്വാണിസ്സദ്യ വീട്
ഏണ് കോണ് മോന്തായവും
തൂണ് തൊഴുത്തെറയവും
വേവും അട്്പ്പ്

തോന്നിയവാസം വീട്
വന്നോറെല്ലാം പോയോറെല്ലാം
മൂക്കുമുട്ടെ വിയ്ങ്ങീന് 
പബ്ലിക് വീട്

പൊന്തീ കുയ്യാലീ വീട്
ആർക്കും കേറി നെരങ്ങുവാൻ
കീയാമ്പായാൻ 
ജനസേവാ വീട്

കോക്കീറി കാറ്റ്റ്റും വീട്
ഓടും വീട് 
ചാടും വീട്
കീഞ്ഞ് പാഞ്ഞ് 
ഓഞ്ഞ് ചാഞ്ഞ് 
ഓശാരം വീട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Kuyyaali veedu (Public veedu )

Additional Info

Year: 
2022

അനുബന്ധവർത്തമാനം