സണ്ണി വെയ്ൻ
സുഹൃത്തായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത "സെക്കൻഡ് ഷോ" എന്ന സിനിമയിലൂടെയാണ് സണ്ണി വെയ്ൻ എന്ന സുജിത് ഉണ്ണികൃഷ്ണൻ അരങ്ങേറിയത്. അതിലെ കുരുടി എന്ന കഥാപാത്രം സണ്ണി വെയ്നെ ഏറെ ശ്രദ്ധേയനാക്കി. 2012ൽ ജയ്ഹിന്ദ് ടിവിയുടെ മികച്ച പുതുമുഖനടനുള്ള അവാർഡ് ഈ റോളിലൂടെ അദ്ദേഹം നേടി. തുടർന്ന് വിനീത് ശ്രീനിവാസന്റെ "തട്ടത്തിൽ മറയത്ത്" എന്ന സിനിമയിലെ അതിഥിവേഷത്തിനുശേഷം, ഗിരീഷ് സംവിധാനം ചെയ്ത "നി കൊ ഞാ ചാ" എന്ന സിനിമയിൽ നായകനായി. 2013ലെ ആദ്യ ഹിറ്റ് ആയിരുന്നു നി കൊ ഞാ ചാ. അനായാസമായ അഭിനയശൈലിയും തമാശ വേഷങ്ങൾ ചെയ്യുന്നതിലുള്ള മികവും കാരണം വളരെപ്പെട്ടെന്നുതന്നെ സണ്ണി വെയ്ൻ ജനപ്രിയനായി. രാജീവ് രവിയുടെ കന്നിസംവിധാനസംരംഭമായ അന്നയും റസൂലിലും നായകനായ ഫഹദ് ഫാസിലിനൊപ്പം പ്രാധാന്യമുള്ള വേഷമായിരുന്നു.
പോൾ ഫാക്ടർ സംവിധാനം ചെയ്ത ബഹുഭാഷാചിത്രമായ "രക്തരക്ഷസ്3ഡി"-തമിഴിൽ "യാർ ഇവൾ" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും സണ്ണി വെയ്ൻ അരങ്ങേറി. യുവനടന്മാരിൽ വളരെ ശ്രദ്ധേയനാണ് സണ്ണി ഇന്ന്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. സിനിമയിൽ വരുന്നതിനുമുൻപ് ബാംഗ്ലൂർ ഇൻഫോസിസിൽ ഐ ടി ജീവനക്കാരനായിരുന്നു സണ്ണി വെയ്ൻ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ സെക്കന്റ് ഷോ | കഥാപാത്രം കുരുടി/നെത്സൺ മണ്ഡേല | സംവിധാനം ശ്രീനാഥ് രാജേന്ദ്രൻ | വര്ഷം 2012 |
സിനിമ തട്ടത്തിൻ മറയത്ത് | കഥാപാത്രം വിനോദിന്റെ കൂട്ടുകാരൻ | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2012 |
സിനിമ ച്യൂയിങ്ങ് ഗം | കഥാപാത്രം ദീനു | സംവിധാനം പ്രവീണ് എം സുകുമാരൻ | വര്ഷം 2013 |
സിനിമ അന്നയും റസൂലും | കഥാപാത്രം ആഷ്ലി | സംവിധാനം രാജീവ് രവി | വര്ഷം 2013 |
സിനിമ നി കൊ ഞാ ചാ | കഥാപാത്രം റോഷൻ | സംവിധാനം ഗിരീഷ് | വര്ഷം 2013 |
സിനിമ നീലാകാശം പച്ചക്കടൽ ചുവന്നഭൂമി | കഥാപാത്രം സുനിൽ | സംവിധാനം സമീർ താഹിർ | വര്ഷം 2013 |
സിനിമ കൂതറ | കഥാപാത്രം രാം | സംവിധാനം ശ്രീനാഥ് രാജേന്ദ്രൻ | വര്ഷം 2014 |
സിനിമ മസാല റിപ്പബ്ലിക്ക് | കഥാപാത്രം ബഡാ ബായ് | സംവിധാനം വിശാഖ് ജി എസ് | വര്ഷം 2014 |
സിനിമ മോസയിലെ കുതിര മീനുകൾ | കഥാപാത്രം | സംവിധാനം അജിത് പിള്ള | വര്ഷം 2014 |
സിനിമ രക്തരക്ഷസ്സ് | കഥാപാത്രം | സംവിധാനം ആർ-ഫാക്ടർ | വര്ഷം 2014 |
സിനിമ അപ്പവും വീഞ്ഞും | കഥാപാത്രം ജൂഡ് | സംവിധാനം വിശ്വൻ വിശ്വനാഥൻ | വര്ഷം 2015 |
സിനിമ ഡബിൾ ബാരൽ | കഥാപാത്രം സൈലൻസ് | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2015 |
സിനിമ *ing പൗർണ്ണമി | കഥാപാത്രം | സംവിധാനം ആൽബി | വര്ഷം 2015 |
സിനിമ ആട് | കഥാപാത്രം സാത്താൻ സേവിയർ | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2015 |
സിനിമ സാരഥി | കഥാപാത്രം ക്രിസ്റ്റി | സംവിധാനം ഗോപാലൻ മനോജ് | വര്ഷം 2015 |
സിനിമ ലോർഡ് ലിവിങ്സ്റ്റണ് 7000 കണ്ടി | കഥാപാത്രം ബീരാൻ | സംവിധാനം അനിൽ രാധാകൃഷ്ണമേനോൻ | വര്ഷം 2015 |
സിനിമ ആൻമരിയ കലിപ്പിലാണ് | കഥാപാത്രം പൂമ്പാറ്റ ഗിരീഷ് | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2016 |
സിനിമ പോക്കിരി സൈമൺ | കഥാപാത്രം പോക്കിരി സൈമൺ | സംവിധാനം ജിജോ ആന്റണി | വര്ഷം 2017 |
സിനിമ ആട് 2 | കഥാപാത്രം സാത്താൻ സേവിയർ | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2017 |
സിനിമ ഗോൾഡ് കോയിൻസ് | കഥാപാത്രം | സംവിധാനം പ്രമോദ് ജി ഗോപാൽ | വര്ഷം 2017 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ പടവെട്ട് | സംവിധാനം ലിജു കൃഷ്ണ | വര്ഷം 2022 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം മുള്ള് മുള്ള് | ചിത്രം/ആൽബം ഫ്രഞ്ച് വിപ്ളവം | രചന ബി കെ ഹരിനാരായണൻ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2018 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് അവരുടെ രാവുകൾ | സംവിധാനം ഷാനിൽ മുഹമ്മദ് | വര്ഷം 2017 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ വാലാട്ടി | സംവിധാനം ദേവൻ | വര്ഷം 2023 | ശബ്ദം സ്വീകരിച്ചത് റോട്ട് വെയ്ലർ |
സിനിമ എസ്ര | സംവിധാനം ജയ് കെ | വര്ഷം 2017 | ശബ്ദം സ്വീകരിച്ചത് സുജിത് ശങ്കർ |