ശ്രീനാഥ് രാജേന്ദ്രൻ

Srinath Rajendran
Sreenath rajendran_m3db
Date of Birth: 
Wednesday, 23 May, 1984
സംവിധാനം: 3

1984 മേയ് 23ന് രാജേന്ദ്രനാഥിന്റെയും, മീരയുടെയും മകനായ് ആലപ്പുഴയിൽ ജനിച്ചു. ഇവരുടെ കുടുംബം ബേപ്പൂരാണ് ശേഷം താമസമാക്കിയത്. കോഴിക്കോട് വേദവ്യാസവിദ്യാലയത്തിൽ നിന്ന് പഠനം കഴിഞ്ഞ ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് & ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ചെയ്തു. പഠനം കഴിഞ്ഞ് രണ്ട് കൊല്ലത്തെ ഭാരതപര്യടനം നടത്തിയ അദ്ദേഹം നോയ്ഡയിലെ ഏഷ്യൻ അക്കാഡമി ഓഫ് ഫിലിം & ടെലിവിഷനിൽ നിന്ന് ഡിപ്ലോമ ഇൻ ഡയറക്ഷൻ കോഴ്സ് ചെയ്തു.

അത് കഴിഞ്ഞ് ജയരാജിന്റെ അസിസ്റ്റന്റായി ഗുൽമോഹർ, ലൗഡ്സ്പീക്കർ തുടങ്ങിയ സിനിമകളിൽ വർക്ക് ചെയ്ത ശ്രീനാഥ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്നത് ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച "സെക്കൻഡ് ഷോ" എന്ന സിനിമയിലൂടെയാണ്. അത് കഴിഞ്ഞ് ന്യൂജനറേഷൻ പ്രൊഫഷണൽ കോളേജ് ജീവിതത്തിന്റെ കഥ പറഞ്ഞ "കൂതറ", സുകുമാര കുറുപ്പിന്റെ കഥ പറയുന്ന "കുറുപ്പ്" എന്നീ സിനിമകൾ സംവിധാനം ചെയ്തു.

സെക്കൻഡ് ഷോയിൽ നായികയായ ഗൗതമി നായരാണ് ഭാര്യ. ശ്രീനിധി രാജേന്ദ്രൻ സഹോദരനാണ്.