ച്യൂയിങ്ങ് ഗം

Chewing Gum (malayalam movie)
കഥാസന്ദർഭം: 

ഗ്രാമീണ യുവാവായ ദീനു വെൽഡിഗ് ജോലി ചെയ്ത് കുടുംബം പോറ്റുന്ന സാധാരണക്കാരനാണ്.നഗരത്തിന്റെ സന്തതിയായ വയലറ്റ് എന്ന യുവതിയെ പരിചയപ്പെടുന്നതോടെ ദീനുവിന്റെ സ്വപ്നങ്ങളിൽ നഗരാനുഭവങ്ങൾ കടന്നു കൂടുന്നു.തുടർന്ന് ദീനുവിൽ ഉണ്ടാകുന്ന മാറ്റങ്ങളലിലൂടെയാണ് ചയൂയിങ്ങ് ഗം സിനിമയുടെ കഥ നീങ്ങുന്നത്

റിലീസ് തിയ്യതി: 
Friday, 6 December, 2013

സണ്ണി വെയ്ൻ, തിങ്കൽ ബാൽ എന്നിവരെ പ്രധാന കാഥാപാത്രങ്ങളാക്കി പ്രവീണ്‍ എം സുകുമാരൻ സംവിധാനം ചെയുന്ന സിനിമയാണ് ച്യൂയിങ്ങ് ഗം.തിങ്ക്‌ സിനിമയുടെ ബാനറിൽ സുധീർ എം സുകുമാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ എം ആർ ഗോപകുമാർ,ബൈജു എഴുപുന്ന,ചിഞ്ചു മോഹൻ തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.