വിഷാദം നിറയും അന്ധകാരം

വിഷാദം നിറയും അന്ധകാരം
നിഴലുകളില്ലാ വെയിലിൽ      
അന്ധകാരം..
ആളും തീയിൽ തെളിയും
അന്ധകാരം..
വിസ്മയ നഗരത്തിൽ നിന്നു വന്ന വെണ്‍മേഘമേ
നീയെങ്ങു മാഞ്ഞുപോയി (2)
ഓ ..ഓ ..

വിരഹമാം വേനൽ നോവിൽ
ഒടുവിലായി ഞാനേകനായി
മഴമേഘം പിടയുമ്പോൾ
അകലെയായി നീ മറയുന്നു
അലയുന്നോരീ...അലയുന്നോരീ.
എകാന്തമാം... എകാന്തമാം
വീധിയിലോർക്കുന്നു നിന്നെ
അറിയുന്നുവോ ..അറിയുന്നുവോ
എൻ നൊമ്പരം ...എൻ നൊമ്പരം
ഓർമ്മയിൽ നിറയും നിൻ മർമ്മരം

വിസ്മയ നഗരത്തിൽ നിന്നു വന്ന വെണ്‍മേഘമേ
നീയെങ്ങു മാഞ്ഞുപോയി (2)
വിഷാദം നിറയും അന്ധകാരം   
അന്ധകാരം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vishadam nirayum andhakaaram