വസന്തറാണി

Vasantharani

നാടകത്തിൽ എട്ടാം വയസ്സിൽ പ്രഹ്ലാദനെ അവതരിപ്പിച്ചുകൊണ്ടാണ് വസന്തറാണി അഭിനയത്തിലേക്ക് കടക്കുന്നത്. തുടർന്ന് നിരവധി അമേച്വർ ,പ്രൊഫഷണൽ നാടക സമിതികളുമായി പ്രവർത്തിച്ചു. കോഴിക്കോട് സംഗമം, കലിംഗ, ഉള്ള്യേരി സപ്തസ്വര , പേരാമ്പ്ര ഗുരു തുടങ്ങി കേരളത്തിലെ ഒട്ടേറെ സംഘങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചില ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കൂട്ടുകാർ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്