സുബീഷ് സുധി
Subeesh Sudhi
1985 ഏപ്രിൽ 29 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. ലാൽ ജോസ് ചിത്രമായ ക്ലാസ്മേറ്റ്സ് ലൂടെയാണ് സുബീഷ് സുധി സിനിമയിലെത്തുന്നത്. ലാൽ ജോസിന്റെ അറബിക്കഥ യിൽ ക്യൂബ മുകുന്ദന് മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്ന പാർട്ടി അനുഭാവിയായ കഥാപാത്രത്തിലൂടെയാണ് സുബീഷ് പ്രശസ്തനാകുന്നത്. ഇരുപത്തി അഞ്ചിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.