മാണിക്യക്കല്ല്
SSLC പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും തോറ്റ് “സമ്പൂർണ്ണ പരാജയം” സ്ഥിരമായി വർഷാവർഷം നേടുന്ന ചരിത്രമുള്ള വണ്ണാൻമല ഗവ: മോഡൽ ഹൈസ്കൂളിൽ പഠിപ്പിക്കാനായി ഒരു പുതിയ മാഷ് എത്തുന്നു. വിനയചന്ദ്രന്മാഷ്! കുപ്രസിദ്ധിയിൽ നിന്ന് ആ സ്കൂളിനെ രക്ഷിക്കാനുള്ള ദൗത്യവുമായി മുന്നേറുന്ന വിനയചന്ദ്രൻ മാസ്റ്റർ ഒരു നാടിനും നാട്ടാർക്കും വിദ്യാലയത്തിനും അവിടുത്തെ വിദ്യാർത്ഥികളിലും വരുത്തുന്ന മാറ്റങ്ങളുമാണു ‘മാണിക്യക്കല്ല്’ എന്ന ഈ ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
വിനയചന്ദ്രൻ മാഷ് | |
ചാന്ദിനി ടീച്ചർ (ചന്തു) | |
കുറുപ്പ് മാഷ് (ഹെഡ് മാസ്റ്റർ) | |
കരിങ്കൽക്കുഴി കരുണൻ | |
വിലാസിനി | |
രാഗിണി | |
പവനൻ പരിമളം | |
സുധാകരൻ | |
മിനിസ്റ്റർ | |
തമ്പുരാൻ | |
അസീസ് മാഷ് | |
ഡി.ഇ.ഓ | |
എസ്. കെ ( സ്റ്റാഫ് സെക്രട്ടറി ശ്രീധരൻ മാഷ്) | |
രാമചന്ദ്രൻ മാഷ് | |
സുന്ദരി ടീച്ചർ | |
മനു | |
ബഷീർ | |
സാവിത്രി | |
എക്സൈസ് ഇൻസ്പെക്ടർ | |
വർഗീസ് | |
ഉത്തമൻ | |
പ്രസിഡന്റ് | |
ചായക്കടയിലെ ജോലിക്കാരൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എം മോഹനൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കഥ | 2 011 |
കഥ സംഗ്രഹം
മലയോരഗ്രാമമായ വണ്ണാൻമല അറിയപ്പെടുന്നത് SSLC പബ്ലിക്ക് പരീക്ഷക്ക് മുഴുവൻ കുട്ടികളും എട്ടുനിലയിൽ പൊട്ടി ‘സംപൂജ്യരായി‘ വർഷാവർഷം പത്രത്താളുകളിൽ ഇടം നേടുന്ന ഗവ: മോഡൽ ഹൈസ്കൂളിന്റെ പേരിലാണു. അവിടേക്ക് ഒരു ദിനം ഒരു പുതിയ മാഷ് എത്തുന്നു. വിനയചന്ദ്രൻ മാഷ് (പൃഥ്വി രാജ്). മാഷ് സ്കൂളിലെ വിദ്യാർത്ഥികളെയും പ്രധാന അധ്യാപകനടക്കം (നെടുമുടി വേണു) മറ്റു അധ്യാപകരിലും (സംവൃത സുനിൽ, ജഗദീഷ്, അനിൽ മുരളി,കോട്ടയം നസീർ, അനൂപ് ചന്ദ്രൻ) പുതിയ രീതികൾ കടുത്ത എതിർപ്പിനിടയിലും മാഷ് പ്രാവർത്തികമാക്കുന്നു. കുട്ടികളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പരിഹാസത്തിനും കളിയാക്കലിനും പാത്രമാകുന്ന വിനയ ചന്ദ്രൻ മാസ്റ്റർ പിന്നീട് ഇവരുടെയൊക്കെ പ്രിയ മിത്രവും നാടിനു ഒരു മാതൃകാ പുരുഷനും ആയി മാറുന്നു.
വഴിവിട്ട രീതിയിൽ ജീവിതം മുന്നോട്ടുനയിക്കുന്ന വിദ്യാർത്ഥികളെ നേർവഴിക്കു കൊണ്ടുവരാൻ വിനയചന്ദ്രന്മാഷിനു കഴിയുന്നു. പോലീസിനും നാട്ടുകാർക്കും മാഷ് ഒരു സഹായിയാകുന്നു. വിദ്യാർത്ഥികളിൽ ഒളിഞ്ഞുകിടക്കുന്ന ചില കഴിവുകൾ മാഷ് പുറത്തുകൊണ്ടുവരുന്നു. പഠനത്തിൽ തീരെ താല്പര്യം കാണിക്കാത്ത വിദ്യാർത്ഥികളും പഠിപ്പിക്കാൻ തീരെ താല്പര്യം കാണിക്കാത്ത അധ്യാപകരും പിന്നീട് മാഷിന്റെ രീതികളുമായി പൊരുത്തപ്പെട്ടുപോകുമ്പോൾ ആ സ്കൂളിനും നാടിനും പുതിയ ഒരു മുഖം കൈവരുന്നു.
ചിട്ടയായ പാഠ്യക്രമത്തിലൂടെ SSLC പരീക്ഷക്ക് ആ വർഷം എഴുതാൻ പോകുന്ന ആകെയുള്ള 12 കുട്ടികളേയും വിജയിപ്പിക്കാൻ മാഷിനു ആകുമോ? ഇതിന്റെ ഉത്തരമെന്താണു എന്നാണു ക്ലൈമാക്സിൽ പ്രേക്ഷകർ കാണാൻ കൊതിക്കുന്നതും....
ചിത്രത്തിൽ ഒളിഞ്ഞുകിടക്കുന്ന മറ്റൊരു സസ്പൻസ്, എന്തിനാണു എവിടുന്നോ ഒരു മാഷ് ഇതുപോലെ ഒരു കുഗ്രാമത്തിൽ എത്തി അവിടെ നന്നാക്കാൻ ശ്രമിക്കുന്നത് എന്നതാണു. ആരാണു യഥാർത്ഥത്തിൽ ഈ മാഷ്? - എന്നതിന്റെ ഉത്തരവും ഒരു സസ്പൻസായി സംവിധായകൻ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
പ്രദീപ് മലയിൽക്കടയുടെ ശേഖരത്തിൽ നിന്നും | 81.44 KB |