നവനീത് മാധവ്

Navaneeth Madhav

നവനീത് മാധവ്.സ്വദേശം കോഴിക്കോട്. അമൃത ചാനലിൽ റ്റെലികാസ്റ്റ് ചെയ്ത റിയാലിടി ഷോ ആയ സൂപ്പർ സ്റ്റാർ ജൂനിയറിലെ മൽസരാർത്ഥിയായിരുന്നു നവനീത്. തുടർന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുട്ടികളുടെ സീരിയലായ 'ഹലോ കുട്ടിച്ചാത്തനിലെ' കേന്ദ്രകഥാപാത്രമായ കുട്ടിച്ചാത്തനെ അവതരിപ്പിച്ചു. 2009ൽ റിലീസ് ചെയ്ത ശിവൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ 'കേശു' വിലെ കേശുവിനെ അവതരിപ്പിച്ചുകൊണ്ട് നവനീത് ചലച്ചിത്രലോകത്തേയ്ക്ക് കടന്നു. ചിത്രത്തിന് കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചിരുന്നു. 'സുഴൽ' എന്ന തമിഴ് ചലച്ചിത്രത്തിലും നവനീത് അഭിനയിച്ചു. നല്ലവൻ, ശിക്കാർ, മാണിക്ക്യ കല്ല്‌ , കുഞ്ഞനന്തന്റെ കട തുടങ്ങി പത്തോളം ചിത്രങ്ങളിൽ നവനീത് അഭിനയിച്ചു. കോഴിക്കോട്,തിരുവണ്ണൂർ വെറ്ററിനറി ഡോക്ടർ മാധവനും അദ്ധ്യാപികയായ ലതയുമാണ് മാതാപിതാക്കൾ. നടൻ നീരജ് മാധവിന്റെ സഹോദരനാണ് നവനീത്. നീരജിനെ നായകനാക്കി "എന്നിലെ വില്ലൻ" എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് കടന്നിരിക്കയാണ് നവനീത് മാധവ്

നവനീത് മാധവ്