മുൻഷി ബൈജു

Munshi Baiju

ഏഷ്യനെറ്റിലെ മുൻഷി പരിപാടിയിലെ 'മൊട്ട' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പരിച്ചിതൻ. കർണ്ണാടകയിലെ പ്രശസ്തമായ 'നീനാസ'ത്തിൽ നിന്നും തീയേറ്റർ സ്റ്റഡീസിൽ ബിരുദം. തുടർന്ന് സൂര്യ കൃഷ്ണമൂർത്തി, കാവാലം നാരായണ പണിക്കർ, പി കെ വേണുക്കുട്ടൻ നായർ നാടക വേദികളിൽ സഹകരിച്ചു. നിരവധി തെരുവ് നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ച ബൈജു, രഞ്ജിത്തിന്റെ ബ്ലാക്ക് എന്ന ചിത്രത്തിൽ ശക്തനായ ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് കിസാൻ, മാണിക്യക്കല്ല് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.