ദി ടെട്രഹെഡ്രോൺ - പ്രതിഭാസം

The Tetrahedron - Prathibhasam
സംവിധാനം: 

പെറുവിലെ നാസ്‌ക എന്ന സ്ഥലത്ത് പെട്ടൊന്നൊരു നാൾ രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിലുള്ള ഭീമാകാരമായൊരു ത്രികോണ പിരമിഡ് പ്രത്യക്ഷപ്പെടുന്നു. ഭൂമിയില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി വന്ന ആ പിരമിഡ് ഉയർത്തിയ ഒരു പ്രതിഭാസത്തിന്റെ തരംഗങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള കേരളത്തിലെ ഒരു ഗ്രാമത്തിലെ പെൺകുട്ടിയുടെ ജീവിതത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയാണ്. സങ്കീർണ്ണതകളും സമസ്യയുമൊക്കെയായി സിനിമയ്ക്ക് പുതിയൊരു ആഖ്യാനരീതി സമ്മാനിക്കുകയാണ് ‘പ്രതിഭാസം’ എന്ന സിനിമയുടെ സംവിധായകനായ വിപിൻ വിജയ്.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 23-ാം പതിപ്പിൽ ‘മലയാള സിനിമ ഇന്ന്’ എന്ന കാറ്റഗറിയിൽ ഇടം നേടിയിട്ടുണ്ട് വിപിൻ വിജയിന്റെ ‘പ്രതിഭാസം’ എന്ന ചിത്രം