സംവൃത സുനിൽ
അഭിനേത്രി.
1986 ഒക്ടോബർ 31 നു കണ്ണൂർ ജില്ലയിൽ സുനിലിന്റെയും സാധനയുടെയും മകളായി ജനിച്ച സംവൃത, കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തി ആക്കിയത്. ഏറണാകുളം സെന്റ് തെരേസാസ് കോളേജിൽ ആയിരുന്നു തുടർ പഠനം.
ബാലതാരമായി അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ അഭിനയിച്ച സംവൃത 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലൂടെയാണ് നായികയായി മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. 2006-ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തുടർന്ന് നേരറിയാൻ സിബി ഐ, ചന്ദ്രോത്സവം, അച്ഛനുറങ്ങാത്ത വീട്, നോട്ടം അറബിക്കഥ, അയാളും ഞാനും തമ്മിൽ എന്നിങ്ങനെ ഒരുപിടി സിനിമകളിൽ സംവൃത അഭിനയിച്ചു.
2010 ലെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിത ഫിലിം ഫെയർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ സംവൃതയ്ക്ക് ലഭിച്ചിട്ടുണ്ട്.
2004 മുതൽ 2012 വരെ ഏകദേശം മുപ്പതിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടു നിന്ന സംവൃത, 2018 ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് തിരിച്ചെത്തി.
സഹോദരി സഞ്ജുക്തയും സിനിമയിൽ ഉണ്ട്.
സംവൃതയുടെ ഭർത്താവ് അഖിൽ ജയരാജ്.
മക്കൾ : അഗസ്ത്യ, രുദ്ര.