ബാലു വർഗീസ്
ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വന്നു. ആ കഥാപാത്രത്തിനായി ഒരു കുട്ടിയെ തേടിയ ലാൽ ജോസിന്, തന്റെ അമ്മയുടെ സഹോദരൻ കൂടിയായ സംവിധായകൻ ലാലാണ് ബാലുവിനെ നിർദ്ദേശിക്കുന്നത്. സിനിമയിൽ അഭിനയിച്ചതിനു ശേഷമാണ് സ്‌കൂളിലെ കലാവേദികളിൽ സജീവമായത്. പിന്നീട് അറബിക്കഥയിൽ ശ്രീനിവാസൻ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ചെറുപ്പം അവതരിപ്പിച്ചു. തലപ്പാവിലെ വേഷം ശ്രദ്ധിച്ച നടൻ പൃഥ്വീരാജ്, ബാലുവിനെ മാണിക്യക്കല്ലിലേക്കും അർജ്ജുനൻ സാക്ഷിയിലേക്കും ചെറു വേഷങ്ങൾക്കായി നിർദ്ദേശിച്ചു. ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനു പഠിക്കുന്ന സമയത്താണ് ഈ ചിത്രങ്ങൾ ചെയ്തത്. ബിരുദ പഠനത്തിനു ശേഷം ഇപ്പോൾ എം.ബി.എ ചെയ്യുന്നു. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിൽ ഒരു മുഖ്യവേഷം അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയില്ല. ജീൻ പോൽ ലാലിന്റെ ഹണീബീയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ വേഷങ്ങൾ ബാലുവിനെ തേടിയെത്തി. ഇതിഹാസ, ബൈസിക്കിൾ തീവ്സ്, ഹായ് അയാം ടോണി, ഒന്നാം ലോക മഹായുദ്ധം തുടങ്ങി ചിത്രങ്ങളിലെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി.
ഫേസ്ബുക്ക്