ശ്രീ വരുണ്‍
Sree Varun
1985 ഫെബ്രുവരി 6 ന് രാജപ്പന്റെയും കുസുമ കുമാരിയുടെയും മകനായി അലപ്പുഴയിൽ ജനിച്ചു. എം കെ എം എച്ച് എസ് എസ് സ്കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ എക്കണോമിക്സ് പാസ്സായി. സിനിമയോടുള്ള താത്പര്യം മൂലം വരുൺ കേരള ഫിലിം ആക്കാദമിയിൽ നിന്നും ഡയറക്ഷൻ കോഴ്സ് പഠിച്ചു. അതിനുശേഷം കാവാലം നാരായണ പണിക്കരുടെ കൂടെ കുറച്ചുകാലം പ്രവർത്തിച്ചു.
2015 -ലാണ് ശ്രീ വരുൺ സംവിധായകനാകുന്നത്. ഒന്നാംലോക മഹായുദ്ധം എന്ന ചിത്രമായിരുന്നു അദ്ദേഹം സംവിധാനം ചെയ്തത്. വരുണിന്റെ രണ്ടാമത്തെ സിനിമയുടെ പേര് "ദയാബായ്" ആണ്. പ്രശസ്ത സാമുഹ്യ പ്രവർത്തക ദയാബായിയുടെ ജീവിത കഥയാണ് ദയാബായ് എന്ന പേരിൽ സിനിമയാക്കുനത്.