അജു വർഗ്ഗീസ്

Aju Varghese
Date of Birth: 
Friday, 11 January, 1985
ആലപിച്ച ഗാനങ്ങൾ: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

ജനുവരി 11, 1985ൽ  പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. അച്ഛൻ പി കെ വർഗ്ഗീസ് എഞ്ചിനീയറാണ്, അമ്മ സെലിം വർഗ്ഗീസ്. സഹോദരി അഞ്ജു. വളർന്നത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ. ഭവാനസ് ആദർശ വിദ്യാലയത്തിൽ പഠിച്ചു. യുവ നടൻ നിവിൻ പോളിയുടെ സഹപാഠിയായി രാജഗിരി ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ചെന്നൈ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിനീത് ശ്രീനിവാസനോടൊപ്പം ഇലക്ട്രോണിക്സിൽ ബിരുദവും നേടി. രണ്ട് വർഷം ചെന്നൈയിൽ  എച്ച് എസ് ബി സി യിൽ എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തു.

വിനീത് ശ്രീനിവാസൻ അദ്യമായി സംവിധാനം നിർവ്വഹിച്ച മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്നു, ഡോ.ലവ്, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മാണിക്യക്കല്ല്, മായാമോഹിനി, തുടങ്ങിയ ചിത്രങ്ങളിൽ അതിഥി താരമായും അഭിനയിച്ചു. 2011ൽ വനിതയുടെ ബെസ്റ്റ് ന്യൂ ഫേസ് ഒഫ് ദി ഇയർ അവാർഡിനു അർഹനായി.

ഫേസ്ബുക്ക്