ശ്രീജിത്ത് രാജേന്ദ്രൻ
കവി, ഗാനരചയിതാവ്, കഥാകൃത്ത്. ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ എന്ന സിനിമയിലൂടെ ഗാനരചയാതാവായി അരങ്ങേറ്റം.
1983 ഒക്ടോബര്‍ 30ന് ശ്രീ രാജേന്ദ്രൻ പിള്ള. എം. - ശ്രീമതി ജയശ്രീ കെ. എസ്. ദമ്പതികളുടെ മകനായി എറണാകുളത്ത് ജനനം. മേരിമാതാ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ (1-4 & 6-10 ക്ലാസുകള്‍), വി.വി.എഛ്.എസ് സ്കൂൾ (5ആം ക്ലാസ്), കർദിനാൾ ഹയർ സെക്കൻഡറി സ്കൂൾ(+1 & +2) എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ശേഷം ഭാരത് മാതാ കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം നേടി.
സിനിമ എന്ന മേഖലയിലേക്ക് വന്നത് ശ്രീ ഷാജൂൺ കാര്യാലിന്റെ നേതൃത്വതത്തിലുള്ള 'ഫസ്റ്റ് ക്ലാപ്പ്' എന്ന സിനിമാ സംഘടനയിൽ അംഗമായിട്ടാണ്. ഷാജൂൺ കാര്യാലിനെ സിനിമയിലെ ഗുരുസ്ഥാനത്ത് കാണുന്നു ശ്രീജിത്ത് രാജേന്ദ്രൻ. 'ലാഫിങ്ങ് അപാർട്മെന്റ്സ് നിയർ ഗിരിനഗർ' എന്ന സിനിമയിലെ സജിത്ത് ശങ്കറിന്‍റെ സംഗീതത്തില്‍ പിറന്ന 'മഴപെയ്യുന്നൊരു ശ്രുതിപോലെ' എന്ന ഗാനം ആണ് സിനിമയ്ക്ക് വേണ്ടി ആദ്യം എഴുതിയത്. ശ്രീജിത്ത് രാജേന്ദ്രൻ വരികള്‍ എഴുതിയ 'ശ്രുത' എന്ന വീഡിയോ ആല്‍ബത്തിലെ ഗാനങ്ങളും ശ്രദ്ധിക്കെപെട്ടിരുന്നു. ലാഫിങ്ങ് അപാർട്മെന്റ്സ് നിയർ ഗിരിനഗർ - 'മഴപെയ്യുന്നൊരു ശ്രുതിപോലെ', പുള്ള് - 'നീരാജനത്തിൻ തിരിനാളം', കൊളംബിയൻ അക്കാദമി - 'ലഹരീ ഈ ലഹരീ' എന്നിവയാണ് ശ്രീജിത്ത് രാജേന്ദ്രന്‍റെ രചനയില്‍ ഇതുവരെ പുറത്തിറങ്ങിയ ചലച്ചിത്രഗാനങ്ങള്‍. ചിലത് പുറത്തിങ്ങാനും ഉണ്ട്.
പ്രസിദ്ധീകരിച്ചു വന്ന രണ്ടു കവിതാസമാഹാരങ്ങളിലെ കവിതകളിലൂടെ സാഹിത്യരംഗത്തും തന്‍റേതായ ഇടം നേടിയ കവിയാണ് ശ്രീജിത്ത് രാജേന്ദ്രൻ. 2017-ൽ 'കാലം തെറ്റിയ കാണിക്കൊന്നപ്പൂക്കൾ', 2018-ൽ 'ഇലനീറ്റലുകൾ'. ഏതാനും കഥകളും രചിച്ചിട്ടുണ്ട്.
കുടുംബം - ഭാര്യ ലീല ടീച്ചറാണ്. മക്കൾ രണ്ടുപേർ, നന്ദൻ, വൃന്ദ.
വിലാസം: 'ശ്രീലകം', SNRA-34D, ചേനക്കാല, HMT കോളനി പി.ഒ., കളമശ്ശേരി, എറണാകുളം, പിൻ - 683 503.
E mail - sreeznair1881@gmail.com.
FB - https://www.facebook.com/sreez.nair