ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ
കഥാസന്ദർഭം:
ഹർത്താൽ ദിവസം നഗരമധ്യത്തിലെ ഒരു അപ്പാർട്ട്മെന്റിൽ വെള്ളം തീർന്നു പോകുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും നർമ്മത്തിൽ ആവിഷ്ക്കരിക്കുകയുമാണ് സിനിമയിലൂടെ.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 24 August, 2018
ടു ഡെയ്‌സ് എന്ന ചിത്രത്തിന് ശേഷം നിസ്സാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ". സലിം കുമാർ, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, സുനിൽ സുഖദ, കോട്ടയം പ്രദീപ്, സാജു കൊടിയൻ, റോബിൻ മച്ചാൻ, അശ്വതി, ഗീതാവിജയൻ , പൊന്നമ്മ ബാബു, മാളവിക, ശരണ്യ, തുടങ്ങിയവർ അഭിനയിക്കുന്നു. ആർ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ രാംകുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന പി, പാറപ്പുറം നിർവ്വഹിച്ചിരിക്കുന്നു.