മഞ്ജു സുനിച്ചൻ

Manju Sunichan
മറിമായം മഞ്ജു
മഞ്ജു പത്രോസ്

പത്രോസിന്റെയും റീത്തയുടെയും മകളായി എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ജനിച്ചു. ബത്ലഹേം ഗേൾസ് ഹൈസ്കൂൾ, ഭാരത് മാത കോളേജ് എന്നിവിടങ്ങളിലായിരുന്നു മഞ്ജുവിന്റെ വിദ്യാഭ്യാസം. സ്കൂൾ പഠനകാലത്തു തന്നെ നൃത്തം അഭ്യസിച്ചിരുന്നു. 

2003 -ൽ ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം എന്ന സിനിമയിലൂടെയാണ് മഞ്ജു കലാരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. പിന്നീട് വിവാഹ ശേഷം 2012 - ൽ മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ 'വെറുതെ അല്ല ഭാര്യ' സീസണ്‍ ഒന്നിലെ മൽസരാർത്ഥിയായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം മഞ്ജുവിന് വീണ്ടും സിനിമയിൽ അവസരങ്ങൾ ലഭിയ്ക്കാൻ തുടങ്ങി. നോർത്ത് 24 കാതംമഹേഷിന്റെ പ്രതികാരംമുന്തിരിവള്ളികൾ തളിർക്കുമ്പോൾകുട്ടനാടൻ മാർപ്പാപ്പമൈ സാന്റ... എന്നിവയുൾപ്പെടെ നാൽപ്പതിലധികം സിനിമകളിൽ അഭിനയിച്ചു.

മഴവിൽ മനോരമയിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കോമഡി സീരിയൽ "മറിമായം" പരിപാടിയിലെ ഒരു പ്രധാന അഭിനേത്രി കൂടിയായ മഞ്ജു ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർത്ഥികൂടിയായിരുന്നു. സിനിമകൾ കൂടാതെ ടെലിവിഷൻ ചാനലുകളിലെ കോമഡി സീരിയലുകളിലും സജീവമാണ് മഞ്ജു സുനിച്ചൻ.

മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ ഗൾഫിൽ ജോലി ചെയ്യുന്നു. ഒരു മകനാണ് അവർക്കുള്ളത്.