കാരണവർ
ഒരു ഗ്രാമത്തിലെ പ്രമാണിയാണ് സുകുമാരൻ. സുകുമാരന്റെ കൂട്ടുകാരനാണ് പ്രഭാകരനും,പങ്കജാക്ഷനും ,ആലിക്കോയയും,അപ്പു പണിക്കരും. മൂത്ത മകൻ സത്യനും ഇളയ സഹോദരി നന്ദിനിയും മകൻ മണിയും അടങ്ങുന്നതാണ് സുകുമാരന്റെ കുടുംബം. സുകുമാരൻ ഹൃദയാഘാതത്തോടെ മരിക്കുന്നതോടെ കുടുംബം അനാഥമാകുന്നു. പക്ഷേ സുകുമാരൻ മരിച്ചെങ്കിലും അദേഹത്തിന്റെ സുഹുത്തുക്കൾ ആ കുടുംബവുമായി സൗഹൃദം തുടർന്നു. ഒരുനാൾ വളരെ പ്രയാസകരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ 8 വയസുകാരനായ മണി ആരും ചിന്തിക്കാത്തൊരു ഉപായം പറയുന്നു. മണിയുടെ അഭിപ്രായത്തിലൂടെ കുടുംബത്തിന് നന്മയിലേയ്ക്കുള്ള വഴി തുറക്കുകയാണ്. തദവസരത്തിൽ വീട്ടിലെ മുത്തശ്ശി 8 വയസുകാരനായ മണി ഇനിമേൽ കാരണവരാണെന്ന് പ്രഖ്യാപിക്കുന്നു. അച്ഛൻ സുകുമാരന്റെ കൂട്ടുകാരും മണിയുടെ ചങ്ങാതിമാരാകുന്നു. ഗ്രാമവാസികൾക്കും പ്രിയങ്കരനാകുന്ന മണി എല്ലായിടത്തും അങ്ങനെ കാരണവരായി മാറുകയാണ്. മണിയുടെ മുന്നോട്ടുള്ള പ്രയാണമാണ് ചിത്രം പിന്നീട് പറയുന്നത്
കാളിദാസ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സന്ധ്യ രാജേന്ദ്രനാണ് കാരണവർ നിര്‍മ്മിച്ചിരിക്കുന്നത്. ദിവ്യദര്‍ശന്‍ നായകനായ ഹൈഡന്‍ സീക്കിനു ശേഷം കാളിദാസ നിര്‍മ്മിക്കുന്ന ഈ ചിത്രം ടീന്‍സ് എന്ന ചിത്രത്തിലൂടെ സംവിധായകനിരയിലെത്തിയ ജഹാംഗീര്‍ ഷംസുദീന്‍ സംവിധാനം ചെയ്യുന്നു. മധ്യവേനല്‍, ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവു കൂടിയാണ് ജഹാംഗീര്‍ ഷംസുദ്ദീന്‍. ദിവ്യദര്‍ശന്‍ ടൈറ്റില്‍ കഥാപാത്രമായ കാരണവരെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്‌മിയാണ് നായിക. ഹ്യൂമറിനു പ്രാധാന്യം നല്‍കി ശക്‌തമായ കഥയുടെ പിന്‍ബലത്തിലാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ. പ്രശസ്‌ത നാടക പ്രവര്‍ത്തകന്‍ വി. പി.ഹേമന്ത് കുമാറാണ് രചന നിര്‍വഹിച്ചിരിക്കുന്നത്