കാറ്റേ ചാരിയ

കാറ്റേ
കാറ്റേ ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ
ചന്ദനമണമോ മെയ്യിൽ..
നല്ല ചെമ്പകപ്പൂക്കളോ കൈയ്യിൽ
എന്നിട്ടും എന്തേ എൻ പിന്നിലൂടെ നീ
ഇനിയും അണയാത്തൂ...
കാറ്റേ
കാറ്റേ ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ
ഏഹേഹേ ..ഏഹേ ...ഏഹേഹേ

വാക്കുകൾ തെളിയാത്ത പ്രേമകാവ്യമോ നീ
വാസന കൊണ്ടൊന്നു തിരിച്ചറിയാൻ (2)
നിൻ പ്രേമ മന്ത്രങ്ങളോ
തെന്നലാ.. തേന്മാവിനെ ചുംബിക്കെയുതിരും.. ദലമർമ്മരം
കാറ്റേ..
കാറ്റേ.. ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ

പ്രേമലോലമാമൊരു പാട്ടിന്റെ ഈരടിയാൽ
നാമിന്നു നമുക്കായൊരൂഞ്ഞാൽ കെട്ടും (2)
തോളോടു തോളുരുമ്മി നാമിരുന്നാടും നേരം സ്വർഗ്ഗം
കാറ്റേ
കാറ്റേ.. ചാരിയ വാതിൽ തുറന്നു വരാൻ
നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ
ചന്ദനമണമോ മെയ്യിൽ..
നല്ല ചെമ്പകപ്പൂക്കളോ കൈയ്യിൽ
എന്നിട്ടും എന്തേ.. എൻ പിന്നിലൂടെ നീ..
ഇനിയും അണയാത്തൂ....
കാറ്റേ..

E1E2oz2wsvA